
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചയാളെ തള്ളിയിട്ടതാണെന്ന് സംശയം. മരിച്ചത് തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവണൻ ഗോപി ആണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിലെ എസി കമ്പാർട്ട്മെന്റിലെ കോൺട്രാക്ട് ജോലിക്കാരനായ അനിൽകുമാറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മംഗലാപുരത്ത് നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന സ്പെഷ്യൽ ട്രെയിനിൽ ഇന്നലെ രാത്രിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആദ്യം അബദ്ധത്തിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചെന്നാണ് സംശയിച്ചിരുന്നത്.