fbwpx
മൂന്നു കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, പിന്നാലെ ആത്മഹത്യാശ്രമം; സയനയ്ക്ക് ചികിത്സയും ജയില്‍ മോചനവുമില്ലേ?
logo

ഫൗസിയ മുസ്തഫ

Posted : 15 Dec, 2024 09:00 PM

അവൾക്ക് മുഴുഭ്രാന്ത് ആണ്. അല്ലെങ്കിൽ ആരെങ്കിലും അത്രയും കാലം താലോലിച്ചു വളർത്തിയ മക്കളെ കൊല്ലുമോ എന്നായിരുന്നു ഭർത്താവിൻ്റെ മറുപടി

KERALA


2024 ഏപ്രിൽ 9 തൃശൂർ എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ, ക്രൈം നമ്പർ 244/2024 വകുപ്പ് 302, 309

തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലെ പൂന്തിരുത്തിയിൽ അഖിലിന്റെ ഭാര്യ 29 വയസ്സുകാരിയായ സയന മനസ്സ് വെന്തുരുകിയ ഒരു പകലിലാണ് തൻ്റെ മൂന്ന് മക്കളുമായി കിണറ്റിൽ ചാടിയത്. ഏഴും അഞ്ചും ഒന്നര വയസ്സും പ്രായമുള്ള മക്കളിൽ മൂത്ത രണ്ടു ആൺകുട്ടികളായ അഭിജയും ആദിദേവും കൊല്ലപ്പെട്ടു. സയനയെയും ഒന്നര വയസ്സുള്ള മകൾ ആഗ്നികയേയും നാട്ടുകാർ രക്ഷപെടുത്തി. തുടർന്ന് സയനയെ പൊലീസ് അറസ്റ്റു ചെയ്തു. എരുമപ്പെട്ടി പൊലീസ് 302, 309 വകുപ്പുകൾ വിയ്യൂർ ജയിലിൽ അടച്ചു.


സംഭവസമയത്ത് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ച മാനസികാവസ്ഥ എന്താണെന്നറിയാൻ ഭർത്താവായ അഖിലിനെ സമീപിച്ചു.
ക്യാമറയ്ക്ക് മുമ്പിൽ വരാൻ താല്പര്യമില്ലാത്ത അഖിൽ പറഞ്ഞ മറുപടി അവൾക്ക് മുഴുഭ്രാന്ത് ആണെന്നായിരുന്നു. അല്ലെങ്കിൽ ആരെങ്കിലും അത്രയും കാലം താലോലിച്ചു വളർത്തിയ മക്കളെ കൊല്ലുമോ എന്ന മറുചോദ്യവും അയാൾ ഉയർത്തി. വാക്കുകളിലെല്ലാം ഒരിക്കൽ സയനയോട് ഉണ്ടായിരുന്ന പ്രണയം വെറുപ്പായി പുറത്തേക്ക് ഒഴുകി.


ALSO READ36 വർഷങ്ങൾക്ക് ശേഷമുള്ള തുറന്നുപറച്ചിൽ; പൊലീസിനെ പൊളിച്ചടുക്കാൻ ഒരു ജഡ്‌ജി ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു



അരക്കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ഇരുമതത്തിൽ പെട്ട അഖിലും സയനയും കുട്ടിക്കാലം തൊട്ടേ കാണുന്നവരാണ്.പ്രണയിച്ചു വിവാഹിതരായവർ. പക്ഷേ അഖിലിൻ്റെ സംശയരോഗം കാരണം വീട്ടിൽ കലഹം പതിവായിരുന്നുവത്രേ. അക്കാരണം കൊണ്ട് തന്നെ സയന ഫോൺ പോലും ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.



എന്നാൽ ഇപ്പോഴും ഇത്തരത്തിൽ മക്കളെ കൊന്ന സയനയെ രക്ഷപ്പെടുത്തിയത് ശരിയായില്ലെന്ന് പറയുന്നവർ നാട്ടിലുണ്ടെന്ന് സഹപാഠിയും രക്ഷപ്രവർത്തകനുമായ യദു പറയുന്നു. വെറും കുടുംബകലഹത്തിനപ്പുറം മറ്റു മാനസികാരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതിനപ്പുറം സംഭവസമയത്തെ മാനസികാവസ്ഥ എന്താണെന്ന് സയന ഇത് വരെ വെളിപ്പെടുത്തിയിട്ടുമില്ല.


ALSO READമാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?

ഇപ്പോഴും വിയ്യൂർ ജയിലിൽ തന്നെ തുടരുന്ന സയനയെ നേരിൽ കാണാൻ നിർവഹാമില്ല. കുറ്റപത്രം സമർപ്പിച്ചാലും ജാമ്യത്തിൽ എടുക്കാൻ ബന്ധുക്കൾ ആരും തന്നെയെത്തില്ല. ആകെയുള്ളത് പ്രായമായ അച്ഛനാകട്ടെ ബധിരനും മൂകനുമാണ്. അവശേഷിക്കുന്ന ജീവിതം ഒരു പക്ഷേ സയന ജയിലിൽ തന്നെ ജീവിച്ചു തീർക്കണമായിരിക്കും.

വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...


WORLD
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര്? കോൺക്ലേവിന് നാളെ തുടക്കം
Also Read
user
Share This

Popular

WORLD
KERALA
WORLD
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര്? കോൺക്ലേവിന് നാളെ തുടക്കം