മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെ അടിത്തറ; എം.കെ. സ്റ്റാലിൻ

മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെ അടിത്തറ; എം.കെ. സ്റ്റാലിൻ

അദ്ദേഹത്തിൻ്റെ പ്രശസ്തി എക്കാലവും നിലനിൽക്കുമെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു
Published on


മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രൂപപ്പെടുത്തിയ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെ അടിത്തറയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് തമിഴിന് ​​ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. ടിഎൻസിസി സംഘടിപ്പിച്ച ഇവികെഎസ് ഇളങ്കോവൻ അനുസ്മരണ യോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

ജനങ്ങളുടെ ക്ഷേമത്തിനായി മൻമോഹൻ സിങ് വിവിധ പദ്ധതികൾ കൊണ്ടുവന്നു. അദ്ദേഹം രൂപപ്പെടുത്തിയ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയായത്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ മൻമോഹൻ സിങ് ധനമന്ത്രിയായി സേവനമനുഷ്ഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2004ലെ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. ഒരു ദശാബ്ദക്കാലം മൻമോഹൻ സിങ് അധികാരത്തിൽ തുടർന്നു. നിരവധി പദ്ധതികൾ ആണ് അദ്ദേഹത്തിൻ്റെ ഭരണകാലത്ത് നടപ്പിലാക്കിയതെന്നും, അദ്ദേഹത്തിൻ്റെ പ്രശസ്തി എക്കാലവും നിലനിൽക്കുമെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു.

ചടങ്ങിൽ മൻമോഹൻ സിങ്ങിന്റെയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇവികെഎസ് ഇളങ്കോവന്റെയും ഛായാചിത്രം എം.കെ. സ്റ്റാലിൻ അനാച്ഛാദനം ചെയ്‌തു. രണ്ട് പ്രധാന നേതാക്കളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. "രണ്ടുപേരെയും എനിക്കറിയാം. ഇത് എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും " മുഖ്യമന്ത്രി പറഞ്ഞു. ടിഎൻസിസി അധ്യക്ഷൻ കെ. സെൽവപെരുന്തഗൈയും ഡിഎംകെ സഖ്യകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com