fbwpx
സ്ഥാനം ഒഴിയുന്നതാണ് ചലച്ചിത്ര അക്കാദമിക്കും രഞ്ജിത്തിനും നല്ലത്: മനോജ് കാന
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 01:19 PM

ജോമോൾ പറയേണ്ടിയിരുന്നത് സംഘടനയുടെ കാര്യമാണെന്നും വ്യക്തിപരമായ കാര്യമല്ല പറയേണ്ടതെന്നും മനോജ് കാന പറഞ്ഞു

KERALA


ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള നടിയുടെ വെളിപ്പെടുത്തലിൽ സ്ഥാനം ഒഴിയുന്നതാണ് അക്കാദമിക്കും രഞ്ജിത്തിനും നല്ലതെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കമ്മിറ്റി അംഗം മനോജ് കാന. ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ തീരുമാനം എടുക്കേണ്ടത് രഞ്ജിത്താണ്. ജോമോൾ പറയേണ്ടിയിരുന്നത് സംഘടനയുടെ കാര്യമാണെന്നും വ്യക്തിപരമായ കാര്യമല്ല പറയേണ്ടതെന്നും മനോജ് കാന പറഞ്ഞു.

അതേസമയം, വിവാദങ്ങൾക്ക് മറുപടി നൽകാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. വയനാട്ടിലെ റിസോർട്ടിലാണ് രഞ്ജിത്ത് ഉള്ളത്.

ALSO READ: രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം; സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ ഉടനടി നിന്ന് മാറ്റണമെന്ന് സിപിഎം നേതാവ് ആനി രാജയും ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തണം. ഇരയുടെയും സാക്ഷിയുടെയും മൊഴിയെടുക്കണമെന്നും ആനി രാജ ന്യൂസ് മലയാളത്തോട് പറഞ്ഞു.

രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പൂർണ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. നടിക്ക് പരാതിപ്പെടാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകും. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വീണാ ജോർജ് അറിയിച്ചു.


KERALA
പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല, വാർത്തയുടെ പുറകിലാരെന്ന് അറിയില്ല: കെ. മുരളീധരൻ
Also Read
user
Share This

Popular

WORLD
KERALA
WORLD
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കുടുങ്ങിക്കിടക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിര്‍ദേശം