
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാവ് നിരാഹാര സമരത്തില്‍. മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ തിരുവേങ്കടമാണ് ജയിയില്‍ നിരാഹാരം കിടക്കുന്നത്.
സഹ തടവുകാരന്‍ മര്‍ദ്ദിച്ചെന്ന് തിരുവേങ്കടം പരാതിപ്പെട്ടിരുന്നു. അഭിഭാഷകനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇതിന് പിന്നാലെയാണ് നിരാഹാരം ആരംഭിച്ചത്.
മര്‍ദ്ദിച്ച സംഭവത്തില്‍ പൂജപ്പുര പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തിരുവേങ്കടത്തിന് ചികിത്സ ഉറപ്പാക്കിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.