
എറണാകുളം കളമശേരിയിൽ വൻ തീപിടുത്തം. ബീവറേജിന് സമീപത്താണ് തീപിടിത്തമുണ്ടായത്. സമീപത്തുള്ള വീടുകളിലേക്കും തീപടർന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. ഫയർ ഫോഴ്സിൻ്റെ ആദ്യ യൂണിറ്റ് അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ജനവാസമേഖലയിലാണ് തീപിടിത്തമുണ്ടായത്. കയരുവള്ളി ജമാൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
സംഭവസ്ഥലത്തെ വൈദ്യുത കമ്പികളും പൊട്ടി വീണിട്ടുണ്ട്. കളമശേരിയിൽ സാഹസിക രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗോഡൗണിൽ നിന്നും വാഹനങ്ങൾ മാറ്റുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. തീപിടുത്തത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.