
മാസപ്പടി കേസിൽ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ. കൂടുതൽ തെളിവുകൾ സമർപ്പിക്കും. കേസിൽ മുഖ്യമന്ത്രി പ്രതിയാകും എന്ന വാദത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നും മാത്യു കുഴൽ നാടൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മുഖ്യമന്ത്രി അടക്കമുള്ളവർ ഇതിൽ മറുപടി പറഞ്ഞേ മതിയാവുകയുള്ളൂ. ജനങ്ങളെ സത്യം ബോധ്യപ്പെടുത്താൻ പ്രതിപക്ഷം ബാധ്യസ്ഥരാണ്. കൂടുതൽ തെളിവുകൾ ഹാജരാക്കും. വീണ മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തി. അഴിമതിയുടെ പൂർണ്ണ രൂപം പുറത്തുകൊണ്ടു വരേണ്ടത് പൊതു പ്രവർത്തകൻ്റെ കടമയാണ്.
മുഖ്യമന്ത്രി ഇതിൽ ഉത്തരം പറയേണ്ടിവരും എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. പാർട്ടി പുനഃസംഘടനയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻ്റ്. നിലവിൽ മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിനാണ്. നിലമ്പൂരിൽ പി.വി. അൻവർ യുഡിഎഫിന് തലവേദന അല്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. കെ.കെ. രാഗേഷ് വിഷയത്തിൽ ദിവ്യ എസ്. അയ്യർ കുറച്ചുകൂടി ജാഗ്രത കാട്ടണം ആയിരുന്നുവെന്നും എംഎൽഎ പറഞ്ഞു.