
പ്രായപൂർത്തിയാകാത്തവർക്ക് മെസേജ് അയച്ചെന്ന പേരിൽ പോക്സോ കേസെടുക്കരുതെന്ന് ഹൈക്കോടതി. ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ അയക്കുന്ന മെസേജുകളും ചാറ്റുകളും
പോക്സോ കുറ്റത്തിന്‍റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
17 കാരിക്ക് മെസേജയച്ചതിന് എറണാകുളം സ്വദേശിയായ 24 കാരനെതിരായ കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ബദറുദ്ദീനാണ് ഉത്തരവിട്ടത്. ലൈംഗിക പീഡന ശ്രമം, പിന്തുടര്‍ന്ന് ശല്യപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.