fbwpx
സംസ്ഥാനത്ത് ഇന്നു മുതൽ അതിശക്ത മഴ മുന്നറിയിപ്പ്; ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 May, 2025 10:32 AM

കോഴിക്കോട് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

KERALA

കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്നുമുതൽ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. ഇന്നലെ രാത്രി സംസ്ഥാന വ്യാപകമായി ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം അമരവിളയിൽ പാർക്ക് ചെയ്തിരുന്ന കാറിന് പുറത്ത് മരം വീണു.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരമോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.


* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ


* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക


* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

MALAYALAM MOVIE
മോഹന്‍ലാലോ മമ്മൂട്ടിയോ? ഇത് ന്യായമായ ചോദ്യമല്ലെന്ന് മാളവിക
Also Read
user
Share This

Popular

NATIONAL
WORLD
"കോട്ടയിൽ മാത്രം എന്തുകൊണ്ട് ഇത്രമാത്രം വിദ്യാർഥികൾ ജീവനൊടുക്കുന്നു?" രാജസ്ഥാന്‍ സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി