കായികതാരങ്ങൾക്കായി ഫിഫ നിലവാരത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ ടർഫ് ഒരുക്കി എം.ജി സർവകലാശാല

കായികതാരങ്ങൾക്കായി ഫിഫ നിലവാരത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ ടർഫ് ഒരുക്കി എം.ജി സർവകലാശാല

ഫിഫ സ്റ്റാൻഡേർഡ് നാച്ചുറൽ ഗ്രാസ് ടർഫ് ആണ് കായികതാരങ്ങൾക്കായി എം.ജി സർവകലാശാല ഒരുക്കിയിരിക്കുന്നത്
Published on

കായിക താരങ്ങൾക്കായി ഫിഫ നിലവാരത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ ടർഫ് ഒരുക്കി എം.ജി സർവകലാശാല. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് 2.74 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക മൈതാനം തയ്യാറാക്കിയത്. സർവകലാശാല വിദ്യാർഥികൾക്ക് കൂടാതെ പൊതുജനങ്ങൾക്കും ടർഫ് ഉപയോഗിക്കാൻ സാധിക്കും.

ഫിഫ സ്റ്റാൻഡേർഡ് നാച്ചുറൽ ഗ്രാസ് ടർഫ് ആണ് കായികതാരങ്ങൾക്കായി എം.ജി സർവകലാശാല ഒരുക്കിയിരിക്കുന്നത്. ഫിഫ മാനദണ്ഡങ്ങൾ പാലിച്ചു നിർമിച്ച കേരളത്തിലെ നാലാമത്തെ ടർഫാണിത്. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് 2.74 കോടി രൂപ ചെലവഴിച്ചാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം ടർഫ് തയ്യാറാക്കിയത്.


അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ ടർഫിൽ നടത്താൻ സാധിക്കും. Sports Kerala Foundation ആണ് സർവകലാശാലയ്ക്കായി ടർഫ് നിർമിച്ചു നൽകിയത്. സർവകലാശാല വിദ്യാർഥികൾക്ക് പുറമേ പൊതുജനങ്ങൾക്കും നിശ്ചിത ഫീസിൽ ടർഫ് ഉപയോഗിക്കാം. ടർഫിന് സമീപം ഗ്യാലറിയുൾപ്പെടെയുള്ള സംവിധാനങ്ങൾ പദ്ധതിയുടെ അടുത്ത ഘട്ടത്തിലാകും പരിഗണിക്കുക.

News Malayalam 24x7
newsmalayalam.com