fbwpx
മുകേഷിനെ സംരക്ഷിക്കുന്നത് മന്ത്രി ബാലഗോപാൽ: കൊടിക്കുന്നിൽ സുരേഷ്
logo

ന്യൂസ് ഡെസ്ക്

Posted : 29 Aug, 2024 11:48 AM

ഈ സർക്കാർ എന്നും വേട്ടക്കാരനൊപ്പമാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി

KERALA


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് പ്രമുഖർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട കൊടിക്കുന്നിൽ സുരേഷ് മുകേഷിനെ സംരക്ഷിക്കുന്നത് മന്ത്രി ബാലഗോപാൽ ആണെന്നും ആരോപിച്ചു.

റിപ്പോർട്ട് പൂഴ്ത്തി വെച്ച പിണറായി സർക്കാരിൻ്റെ പൊയ്മുഖം ആണ് അഴിഞ്ഞ് വീണത്. വിൻസെൻ്റിൻ്റേയും എൽദോസ് കുന്നപ്പള്ളിയുടേയും കേസുകളോട് താരതമ്യം ചെയ്ത് മുകേഷ് വിഷയം നിസാരവൽക്കരിക്കുകയാണ്. ഈ സർക്കാർ എന്നും വേട്ടക്കാരനൊപ്പമാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.


Also Read: ലൈംഗിക പീഡന കേസ്: നടന്മാരുടേതടക്കം അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല; പ്രതികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് നിരവധി മുകേഷും, ജയസൂര്യയുമടക്കമുള്ള നിരവധി പ്രമുഖർക്കെതിരെയാണ് ലൈംഗീകാരോപണം ഉൾപ്പെടെ പുറത്ത് വന്നിരിക്കുന്നത്. മരട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റുണ്ടാവില്ലെന്നാണ് സൂചന. കേസെടുത്തതിന് പിന്നാലെ നടന്മാർ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.



Also Read: ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു





WORLD
സുഡാനിൽ വെടിനിർത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നു; ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 127 പേർ
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും