fbwpx
സർക്കാർ ആവശ്യപ്പെട്ടിട്ടില്ല, രാജി സന്നദ്ധത അറിയിച്ചത് രഞ്ജിത്ത്; സജി ചെറിയാൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 12:10 PM

സർക്കാർ ഇരയോടൊപ്പമാണ്. ഇടത് പക്ഷം സ്ത്രീ പക്ഷത്താണ്. അക്കാര്യം ആദ്യം മുതൽ പറഞ്ഞതാണ്

KERALA


സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചതിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ ആവശ്യപ്പെട്ടിട്ടല്ല രാജി വച്ചത്. രാജി സന്നദ്ധത അറിയിച്ചത് രഞ്ജിത്താണ്. തന്നെ ആരും അറിയിച്ചിട്ടില്ല. ഇത് വരെ ഒരു വിവരവും അത് സംബന്ധിച്ച് ലഭിച്ചിട്ടില്ല. ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.


ALSO READ: ലൈംഗികാരോപണം; സിദ്ധിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു

ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസം തന്റെ വാക്കുകൾ വളച്ചൊടിച്ചു. സ്ത്രീവിരുദ്ധനാണ് സജി ചെറിയാൻ എന്ന രീതിയിൽ വാർത്ത വന്നു. തനിക്കും ഒരു കുടുംബമുണ്ട്. തനിക്ക് മൂന്ന് പെൺമക്കളാണെന്നും തന്നെ അറിയാത്തത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത് എന്നും മന്ത്രി. സർക്കാർ ഇരയോടൊപ്പമാണ്. ഇടത് പക്ഷം സ്ത്രീ പക്ഷത്താണ്. അക്കാര്യം ആദ്യം മുതൽ പറഞ്ഞതാണ്. സ്ത്രീകൾക്കെതിരായ ഏത് നീക്കത്തെയും ശക്തമായി സർക്കാർ ചെറുക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

അതേസയം ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇമെയിൽ വഴിയാണ് രാജിക്കത്ത് അയച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് രാജി. ആരോപണം ഉയർന്നതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള സമ്മർദ്ദങ്ങളും വിമർശനങ്ങളും ശക്തമായതോടെയാണ് രാജി സമർപ്പിച്ചത്. രാജി സന്നദ്ധത സർക്കാരിനെ അറിയിക്കുകയായിരുന്നു.


KERALA
അവിഹിത ബന്ധങ്ങൾ നഷ്ടപരിഹാരത്തിന് കാരണമാകില്ല; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?