fbwpx
തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി; പ്രേമം നടിച്ചു തട്ടിക്കൊണ്ടു പോയതെന്ന് നിഗമനം
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Oct, 2024 05:27 PM

വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെയാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

KERALA

പ്രതി അജയ്


കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയായ വിദ്യാർഥിനിയെ കണ്ടെത്തി. വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിദ്യാർഥിനിയെ മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രേമം നടിച്ചു തട്ടിക്കൊണ്ടു പോയതാണെന്നാണ് പൊലീസ് നിഗമനം. പിടിയിലായ യുവാവ് നിരവധി കളവുകേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി പീരുമേട് സ്വദേശി അജയ് എന്നയാളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തുവരികയാണ്.

ALSO READ: സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതായത്. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടി തിരിച്ചെത്തിയിരുന്നില്ല. തുടർന്ന്, റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ കണ്ടെത്തിയത്.




NATIONAL
"മാപ്പ് പറയണം, കുറച്ചെങ്കിലും വിവേകം കാണിച്ചൂടെ?"; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീം കോടതി
Also Read
user
Share This

Popular

KERALA
MOVIE
ബാലറ്റ് പേപ്പർ ഇന്നേവരെ തുറന്നുനോക്കിയിട്ടില്ല, തിരുത്തിയിട്ടില്ല; പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ജി. സുധാകരൻ