കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചതായാണ് വിവരം
കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത് തംസുമിനായുള്ള തെരച്ചിലിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നു കാണാതായ കുട്ടിയെയാണ് അന്വേഷണത്തിനിടെ കണ്ടെത്തിയത്. കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചതായാണ് വിവരം.
തസ്മിത് തംസുമിനായി സംസ്ഥാനത്ത് അന്വേഷണം ഈർജിതമാക്കിയതിനിടെയാണ് സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേന വിവരം നൽകിയത്. വിശദമായ അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയല്ലെന്നും തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയയാണിതെന്നും കണ്ടെത്തി. തുടർന്ന് കുട്ടിയെ ഷെട്ടർഹോമിലേക്ക് മാറ്റി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ തൃശൂരിലെത്തുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ALSO READ: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരി കന്യാകുമാരിയില്‍? ട്രെയിനില്‍ ഇരിക്കുന്ന ദൃശം പുറത്ത്
അതേസമയം, കഴക്കൂട്ടത്തു നിന്ന് കാണാതായ തസ്മിത് തംസും കന്യാകുമാരിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പെൺകുട്ടിയെ കന്യാകുമാരിയിൽ കണ്ടതായി ദൃക്സാക്ഷി പൊലീസിനെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ദൃശങ്ങൾ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ പൊലീസിൻ്റെ പോസ്റ്റ് കണ്ട സഹയാത്രക്കാരിയാണ് പെണ്‍കുട്ടിയുടെ ദൃശൃം പൊലീസിന് കൈമാറിയത്.
ALSO READ: കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്താനായില്ല; ട്രെയ്നുകളിൽ പരിശോധന