സംഘപരിവാറിലെ ഒരു വിഭാഗം നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും സജീവൻ വ്യക്തമാക്കി
മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ അന്ത്യയാത്രയ്ക്കിടെ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് മകൻ എം.എൽ. സജീവൻ. മകൾ ആശ ലോറൻസ് മരണത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമം നടത്തിയെന്നാണ് മകൻ്റെ ആരോപണം. സംഘപരിവാറിലെ ഒരു വിഭാഗം നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും സജീവൻ വ്യക്തമാക്കി. ലോറൻസ് പറഞ്ഞതനുസരിച്ചാണ് മൃതദേഹം മെഡിക്കൽ കോളേജിന് നൽകാൻ തീരുമാനിച്ചതെന്നും സജീവൻ പറഞ്ഞു.
READ MORE: ലോറൻസിൻ്റെ ഭൗതികശരീരം മെഡിക്കൽ കോളേജിലെത്തിച്ചു; മൃതദേഹം കൈമാറുന്നതിനിടെ നാടകീയരംഗങ്ങൾ
എം.എ. ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളോജിനു കൈമാറുന്നതിനിടെ മുന്നേ നാടകീയരംഗങ്ങൾക്കാണ് വഴിയാരുങ്ങിയത്. മകൾ ആശ ശവമഞ്ചത്തെ പുണർന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. തടയാനെത്തിയ കൊച്ചുമകനെയും ബന്ധുക്കൾ ചേർന്നു പിടിച്ചുമാറ്റിയിരുന്നു. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറരുതെന്നും, അനാട്ടമിക് ആക്റ്റ് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനമെടുക്കട്ടെയെന്നുമാണ് മകൾ ആശ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചത്.
READ MORE: എം.എം. ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം; മകളുടെ ഹർജിയിൽ ഹൈക്കോടതി
ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരത്തിന് പൊലീസ് സംരക്ഷണം വേണമെന്നും മകൾ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.