fbwpx
വിവാദങ്ങളിൽ തളരാതെ 100 കോടി തിളക്കത്തിൽ എമ്പുരാൻ; വ്യാജപതിപ്പ് പ്രചരിച്ചതിൽ അന്വേഷണം ശക്തം,സൈബർ ആക്രമണവുമായി സംഘപരിവാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Mar, 2025 09:26 AM

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ എത്തിക്കൽ ഹാക്കർമാരെ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങളും പോലീസിന് കൈമാറും. സംഘപരിവാർ പ്രവർത്തകർ അതേസമയം ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്.

MOVIE


മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം എമ്പുരാണ് ഇപ്പോൾ സിനിമാലോകത്തെ ട്രെൻ്റിംഗ്. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചിരുന്നത്.2 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ കടന്ന ആവേശത്തിലാണ് അണിയറ പ്രവർത്തകർ.അതോടൊപ്പം തന്നെ ചില വിവാദങ്ങളും ഉയർത്തുവരുന്നുണ്ട്. ചിത്രത്തിൻ്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിച്ചതോടെ കടുത്ത നടപടിയ്ക്കൊരുങ്ങുകയാണ് പൊലീസ്.

സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സൈബർ CI യുടെ നേതൃത്വത്തിൽ 8 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു.കോയമ്പത്തൂരിൽ നിന്നുള്ള തീയറ്ററിൽ നിന്നാകാം സിനിമ പകർത്തിയതെന്ന പ്രാഥമിക വിലയിരുത്തലിൽ അന്വേഷണ സംഘം. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ എത്തിക്കൽ ഹാക്കർമാരെ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങളും പോലീസിന് കൈമാറും. സംഘപരിവാർ പ്രവർത്തകർ അതേസമയം ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്.സിനിമയിലെ വിവാദ പേരുകളും വർഷങ്ങളും ഒഴിവാക്കാൻ അണിയറ പ്രവർത്തകർക്ക് സമ്മർദം നൽകാനാണ് നീക്കം.


റിലീസ് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിലാണ് എമ്പുരാൻ ബോക്സോഫീസ് കളക്ഷൻ 100 കോടി കടന്നത്. മോഹൻലാൽ തന്നെയാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് പറഞ്ഞുകൊണ്ട് മോഹൻലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് മോഹൻലാൽ എക്സ് പോസ്റ്റിലൂടെ നന്ദി പറഞ്ഞു. അതേസമയം സംഘപരിവാർ എതിർത്തതോടെ  സിനിമയെ ഏറ്റെടുത്ത് ഇടത് -വലത് സംഘടനകൾ രംഗത്തു വന്നു.  എമ്പുരാൻ്റെ അഡ്വാൻസ്ബുക്കിങ് ഇപ്പോഴും തുടരുകയാണ്.


Also Read; ഇതാ പുതിയ ബെഞ്ച്മാര്‍ക്ക്! 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറി എമ്പുരാന്‍


കേരളാ ബോക്സ് ഓഫീസിലും സിനിമ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.


KERALA
"പറഞ്ഞു തരാൻ ആരുമില്ലായിരുന്നു, ചില കാര്യങ്ങളിൽ ഇൻഫ്ലുവൻസ് ആകാതിരിക്കുക"; വേടനെ കേള്‍ക്കാൻ അലയടിച്ചെത്തി ജനസാഗരം
Also Read
user
Share This

Popular

KERALA
KERALA
അപകീർത്തികരമായി വാർത്ത നൽകി; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ