"ലഹരി ഇടപാടില്ല, തസ്‍ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റി'നുള്ള കമ്മീഷൻ"; എക്സൈസിന് മൊഴി നൽകി മോഡൽ സൗമ്യ

ലൈംഗിക ഇടപാടിന് ഓൺലൈനിൽ ഉപയോഗിക്കുന്ന കോഡാണ് 'റിയൽ മീറ്റ്'.
"ലഹരി ഇടപാടില്ല, തസ്‍ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റി'നുള്ള കമ്മീഷൻ"; എക്സൈസിന് മൊഴി നൽകി മോഡൽ സൗമ്യ
Published on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റി'നുള്ള കമ്മീഷനെന്ന് മോഡൽ കെ. സൗമ്യ. ലൈംഗിക ഇടപാടിന് ഓൺലൈനിൽ ഉപയോഗിക്കുന്ന കോഡാണ് 'റിയൽ മീറ്റ്'. തസ്ലീമയെ 5 വർഷമായി അറിയാമെന്നും ഷൈൻ ടോം ചാക്കോയും ശ്രീനാഥ്‌ ഭാസിയും സുഹൃത്തുക്കളാണെന്നും സൗമ്യ എക്സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. എന്നാൽ റിയൽ മീറ്റെന്താണെന്ന് അറിയില്ലെന്നാണ് കെ. സൗമ്യ മാധ്യമങ്ങളോട് പറയുന്നത്.


തസ്ലീമയുടെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്നാണ് സൗമ്യ എക്സൈസിന് നൽകിയ മൊഴി. റിയൽ മീറ്റിലൂടെയാണ് തസ്ലീമയെ പരിചയപ്പെടുന്നത്. തമ്മിൽ ലൈംഗിക ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂ. ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും സൗമ്യ പറയുന്നു. എന്നാൽ തസ്ലിമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പാലക്കാട് സ്വദേശിയായ സൗമ്യ ആലപ്പുഴയില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിയോടെ തന്നെ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരുന്നു.അതേസമയം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ ടോം ചാക്കോ എക്സൈസിന് നൽകിയ മൊഴി. മെത്താഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. ലഹരി വിമുക്തിക്കായി ഡി അഡിക്ഷൻ സെന്ററിൽ ആണെന്നും ഷൈൻ എക്സൈസിൽ മൊഴി നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com