fbwpx
"തലോടും താനേ കഥ തുടരും"; തിയേറ്ററില്‍ ആവേശമായ ആ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
logo

ന്യൂസ് ഡെസ്ക്

Posted : 18 May, 2025 12:18 PM

ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. ചിത്രം ആഗോള തലത്തില്‍ 200 കോടി നേടിയിരുന്നു

MALAYALAM MOVIE


മോഹന്‍ലാല്‍ നായകനായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നടന്‍ വിജയ് സേതുപതിയും ഫോട്ടോ സാനിധ്യമായി എത്തിയിരുന്നു. ഷണ്‍മുഖത്തിന്റെ പഴയ സുഹൃത്തായാണ് സേതുപതിയെ സിനിമയില്‍ കാണിച്ചിരിക്കുന്നത്. മോഹന്‍ലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രത്തിന് വലിയ കയ്യടിയായിരുന്നു തിയേറ്ററില്‍ ലഭിച്ചത്.

ചെന്നൈയില്‍ ഫൈറ്റേഴ്സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രം എന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഫോട്ടോ സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ ഫോട്ടോ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്. 'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും...,' എന്ന വരികള്‍ക്കൊപ്പം മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ALSO READ : "ടെയ്‌ലര്‍ സ്വിഫ്റ്റിനെ എനിക്ക് വെറുപ്പാണെന്ന് പറഞ്ഞതിന് ശേഷം അവര്‍ ഹോട്ട് അല്ലെന്ന് നിങ്ങള്‍ ശ്രദ്ധിച്ചോ?"; ഡൊണാള്‍ഡ് ട്രംപ്




വിജയ് സേതുപതി മോഹന്‍ലാല്‍ എന്ന നടനോടുള്ള അദ്ദേഹത്തിന്റെ ആരാധന കാരണമാണ് ഇതിന് സമ്മതിച്ചതെന്ന് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 'ലാലേട്ടനോടുള്ള സ്നേഹം കാരണമാണ് ആ ഫോട്ടോ ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതിച്ചത്്. ഞങ്ങള്‍ മെയില്‍ അയക്കുകയായിരുന്നു. ലാല്‍ സാറിന്റെ പഴയ സുഹൃത്തായിട്ടാണെന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു,' എന്നാണ് തരുണ്‍ പറഞ്ഞത്.

ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. ചിത്രം ആഗോള തലത്തില്‍ 200 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ചിത്രം ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. 200 കോടി ക്ലബ്ബില്‍ എത്തുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.

MALAYALAM MOVIE
ഈ അത്ഭുത മനുഷ്യനൊപ്പം ഫോട്ടോയില്‍ ഇടം പങ്കിടാനായതില്‍ സന്തോഷം : വിജയ് സേതുപതി
Also Read
user
Share This

Popular

WORLD
KERALA
WORLD
"വിവാ ഇൽ മാർപാപ്പ"; വലിയ ഇടയനായി സ്ഥാനമേറ്റ് ലിയോ പതിനാലാമൻ