fbwpx
"NSSന് കൊടുക്കാമെങ്കിൽ ഞങ്ങൾക്കും വേണം"; പാലക്കാട് നഗരസഭാ ശ്മശാനത്തിൽ പ്രത്യേക ഭൂമി ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 May, 2025 02:51 PM

എൻഎസ്എസിന് കൊടുക്കാമെങ്കിൽ പ്രത്യേക ഭൂമി തങ്ങൾക്കും വേണമെന്ന് ആവശ്യപെട്ട് വിശ്വക‍ർമ, ഈഴവ സമുദായം എന്നിവരാണ് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്

KERALA


പാലക്കാട് നഗരസഭയുടെ ശ്മശാനത്തിൽ എൻഎസ്എസിന് പ്രത്യേക ഭൂമി വളച്ച് കെട്ടാൻ അനുമതി നൽകിയതിൽ എതിർപ്പ് മുറുകുന്നു. ശവസംസ്‌കാരത്തിന് ഷെഡ് പണിയാന്‍ എൻഎസ്എസ് കരയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ ഭൂമി ആവശ്യപെട്ട് കൂടുതൽ ജാതി സംഘടനകൾ രം​ഗത്തെത്തി. എൻഎസ്എസിന് കൊടുക്കാമെങ്കിൽ പ്രത്യേക ഭൂമി തങ്ങൾക്കും വേണമെന്ന് ആവശ്യപെട്ട് വിശ്വക‍ർമ, ഈഴവ സമുദായം എന്നിവരാണ് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്. അതേസമയം, തത്കാലത്തേക്ക് നിർമാണം നിർത്തിയെന്നും അടുത്തയാഴ്ച പുനരാരംഭിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.


ALSO READ: കേരളത്തില്‍ കാലവര്‍ഷമെത്തി, നേരത്തെ മഴക്കാലമെത്തുന്നത് 15 വര്‍ഷങ്ങൾക്ക് ശേഷം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍


പാലക്കാട് നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് എൻഎസ്എസ് കരയോഗത്തിന് ശവസംസ്കാരത്തിന് ഷെഡ് നിർമിക്കാനായി അനുവാദം നൽകിയത്. നഗരസഭ ഇതിനായി 20 സെൻ്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ചു നൽകി. നിലവിൽ 20 സെന്റിന് ചുറ്റും അതിര് തിരിക്കുന്ന നടപടികൾ ആരംഭിച്ചിരുന്നു. വിവിധ ജാതി മതവിഭാഗങ്ങൾക്ക് പൊതുശ്മശാനത്തിൽ അതിര് തിരിച്ചുനല്‍കുന്നത് ജാതി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

Also Read
user
Share This

Popular

KERALA
TAMIL MOVIE
സംസ്ഥാനത്ത് മഴക്കെടുതി; കെഎസ്ഇബിക്ക് 26.89 കോടിയുടെ നഷ്ടം