മലയാളി സൈനികനെ കാണാതായത് 1968ൽ; 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

തോമസ് ചെറിയാന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്തംഗ് പാസിൽ നിന്നും കണ്ടെത്തിയതായി സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

1968ൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം 56 വർഷത്തിന് ശേഷം കണ്ടെത്തിയെന്ന സ്ഥിരീകരണവുമായി ഇന്ത്യൻ സൈന്യം. തോമസ് ചെറിയാന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്തംഗ് പാസിൽ നിന്നും കണ്ടെത്തിയതായി സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ ആർമിയുടെ ദോഗ്ര സ്കൗട്ടും, തിരംഗ മൗണ്ടൻ റെസ്ക്യൂ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

1968 ഫെബ്രുവരി 7ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാനെ കാണാതായത്. ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണ് അപകടമുണ്ടാവുകയും, വിമാനത്തിലുണ്ടായിരുന്നവരെ കാണാതാവുകയുമായിരുന്നു. 2019 വരെ അഞ്ച് മൃതശരീരങ്ങൾ മാത്രമായിരുന്നു കണ്ടെത്താനായിരുന്നത്.

തോമസ് ചെറിയാനടക്കം നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com