തൃശൂരിൽ അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശൂരിൽ അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ
Published on

തൃശൂർ കടങ്ങോട് അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  നീണ്ടൂര്‍ തങ്ങള്‍പ്പടി സ്വദേശി രേഖ (35), പത്ത് വയസ്സുള്ള മകൾ ആരതി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ രേഖയുടെ മാതാവ് സുമതിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471 2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com