
സ്വർണം പണയം വെച്ചതിനെ തുടർന്നണ്ടായ തർക്കത്തെ തുടർന്ന് അമ്മയെ മകൾ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ അതിരപ്പിള്ളിയിലാണ് സംഭവം നടന്നത്. കണ്ണംകുഴി പാലക്കപറമ്പിൽ വീട്ടിൽ ബീനയാണ് അമ്മ വെളുത്തായി പാറുകുട്ടിയെ (65)വെട്ടി പരിക്കേൽപ്പിച്ചത്. സ്വർണം പണയം വെച്ചതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്.
സ്കൂട്ടർ വാങ്ങുന്നതിനായി അമ്മയിൽ നിന്നും മൂന്നര പവൻ സ്വർണം വാങ്ങി ബീന പണയം വെച്ചിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. അക്രമത്തിൽ സാരമായി പരിക്കേറ്റ വെളുത്തായി പാറുകുട്ടിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.