മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ; മേൽനോട്ട സമിതി യോഗം വിളിച്ച് കേന്ദ്ര ജല കമ്മീഷൻ

യോഗത്തിൽ ബി അശോക് ഐഎഎസ്, പ്രിയേഷ് ചീഫ് എഞ്ചിനിയർ, തമിഴ് നാട് സർക്കാരിന് വേണ്ടി അഡീഷൽ ചീഫ് സെക്രട്ടറി മണി വാസൻ തുടങ്ങിയവർ പങ്കെടുക്കും
മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ; മേൽനോട്ട സമിതി യോഗം വിളിച്ച് കേന്ദ്ര ജല കമ്മീഷൻ
Published on

മുല്ലപെരിയാർ ഡാമിൻ്റെ സുരക്ഷ അടിയന്തരമായി പരിശോധിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം ചർച്ച ചെയ്യാൻ മേൽനോട്ട സമിതി യോഗം വിളിച്ച് കേന്ദ്ര ജല കമ്മീഷൻ.  മേൽനോട്ട സമിതിയുടെ ചെയർമാൻ കൂടിയായ കേന്ദ്ര ജല കമ്മിഷൻ ഡാം സുരക്ഷ ചീഫ് എഞ്ചിനിയർ രകേഷ് കശ്യപാണ് യോഗം വിളിച്ചത്. യോഗത്തിൽ ബി അശോക് ഐഎഎസ്, പ്രിയേഷ് ചീഫ് എഞ്ചിനിയർ, തമിഴ് നാട് സർക്കാരിന് വേണ്ടി അഡീഷൽ ചീഫ് സെക്രട്ടറി മണി വാസൻ തുടങ്ങിയവർ പങ്കെടുക്കും. നാളെ രാവിലെ 10.30 നാണ് യോഗം.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റക്കുറ്റപ്പണി നടത്തണമെന്നാണ് തമിഴ്നാടിൻ്റെ ആവശ്യം. സുപ്രീംകോടതിയുടെ 2014 ലെ നിർദേശത്തിൻ്റെ ചുവടുപിടിച്ചാണ് മേൽനോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റക്കുറ്റപ്പണിക്കായി തമിഴ്നാട് ശ്രമിക്കുന്നത്. എന്നാൽ കേരളത്തിൻ്റെ ആശങ്കൾ കണക്കിലെടുത്ത് സമർപ്പിച്ച ഹർജിയിൽ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ശേഷവും ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടക്കട്ടെ എന്നായിരുന്നു തമിഴ്നാടിൻ്റെ സമീപനം. ഇതിനെതിരെയാണ് കേരളം രംഗത്തിയത്.


2011 ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പത്തുവർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജലകമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com