fbwpx
BIG BREAKING | കുടിയൊഴിപ്പിക്കലിന് വഖഫ് നോട്ടീസ് നൽകിയ 10 പേരും മുനമ്പം സ്വദേശികളല്ല; നിർണായക രേഖകൾ ന്യൂസ് മലയാളത്തിന്
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Nov, 2024 01:31 PM

215/18 എന്ന ഒരു സർവേ നമ്പറിൽ മാത്രം പത്ത് അവകാശികൾ ഉണ്ടെന്നും രേഖകൾ പുറത്തുവന്നു

KERALA


കുടിയൊഴിപ്പിക്കലിന് നോട്ടീസ് നൽകിയ പന്ത്രണ്ടിൽ പത്ത് പേരും മുനമ്പം നിവാസികൾ അല്ലെന്ന് വഖഫ് രേഖകൾ. നോട്ടീസ് ലഭിച്ച 10 ആധാര ഉടമകളും പ്രദേശത്തെ താമസക്കാരല്ല. പത്ത് പേർക്കെതിരെയുള്ള നടപടി വഖഫ് ബോർഡ് സ്വമേധയാ സ്വീകരിക്കുകയായിരുന്നു. രണ്ട് പേർക്ക് നൽകിയത് റവന്യൂ നടപടിക്രമങ്ങളുടെ ഭാഗമായിട്ടുള്ള നോട്ടീസ് എന്നും കണ്ടെത്തൽ. 215/18 എന്ന ഒരു സർവേ നമ്പറിൽ മാത്രം പത്ത് അവകാശികൾ ഉണ്ടെന്നും രേഖകൾ പുറത്തുവന്നു.

പത്തും മുനമ്പം പ്രദേശത്തിന് പുറത്തുള്ള വ്യത്യസ്ത മേൽവിലാസമുള്ളവർ ആണെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. വഖഫ് ബോർഡ് നോട്ടീസ് നൽകിയ 12ൽ 10 പേരും മുനമ്പം സ്വദേശികളല്ല. നോട്ടീസ് ലഭിച്ച 10 ആധാര ഉടമകളും പ്രദേശത്തെ താമസക്കാരല്ല.

പാലാരിവട്ടത്തെ മേൽവിലാസത്തിലുള്ള തരുൺജിത്ത് നാഗ്പാൽ, കലൂരിലെ ജോസ്-പോളക്കുളം ഗ്രൂപ്പിലെ കൃഷ്ണലാൽ, ഇടപ്പള്ളി കൃഷ്ണദാസ്, ഇടപ്പള്ളി സ്വദേശിനി ബിന്ദു ചാക്കോ, പറവൂർ ഗോപാലകൃഷ്ണൻ, ഇടപ്പള്ളി സ്വദേശി ചാക്കോ ടി. വർഗീസ്, ഇടപ്പള്ളി സ്വദേശി ഡോ. കൃഷ്ണനുണ്ണി, വിമല എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

സർവേ നമ്പർ 215/18ലുള്ള ഭൂമിയുടെ അവകാശികൾ പത്ത് പേരാണ്. പത്തും മുനമ്പം പ്രദേശത്തിന് പുറത്തുള്ള വ്യത്യസ്ത മേൽവിലാസമുള്ളവരാണ്. പത്ത് പേർക്കെതിരെയുള്ള നടപടി ബോർഡ് സ്വമേധയാ സ്വീകരിച്ചതാണ്. രണ്ടു പേർക്ക് റവന്യൂ നടപടിക്രമങ്ങളുടെ ഭാഗമായിട്ടുള്ള നോട്ടീസാണ് നൽകിയത്.


ALSO READ: വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തും; വിശദീകരണം തേടാനൊരുങ്ങി പാർട്ടി


Also Read
user
Share This

Popular

KERALA
NATIONAL
സ്ഥിരം മേല്‍വിലാസം നിര്‍ബന്ധമില്ല; ഇനി കേരളത്തിലെ ഏത് ആര്‍ടിഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാം