ഭാവഗായകന് വിട; ആദരാഞ്ജലി അർപ്പിച്ച് സിനിമാ- സംഗീതലോകം

പി. ജയചന്ദ്രൻ്റെ വിയോഗവാർത്തയിൽ അതീവ ദുഃഖം അറിയിച്ചാണ് ഗായിക കെഎസ് ചിത്ര പ്രതികരിച്ചത്. അദ്ദേഹത്തോടൊപ്പം പല വേദികളിലും മറ്റും പാടുവാൻ ഭാഗ്യം ലഭിച്ചിരുന്നുവെന്നും. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ചിത്ര കുറിച്ചു.
ഭാവഗായകന് വിട; ആദരാഞ്ജലി അർപ്പിച്ച് സിനിമാ- സംഗീതലോകം
Published on


അന്തരിച്ച ഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം. സിനിമാ-സംഗീതലോകത്തെ നിരവധി പ്രമുഖരാണ് ഇഷ്ട ഗായകനെ സ്മരിച്ചുകൊണ്ട് പ്രതികരിച്ചത്.

തൻ്റെ പാട്ടുകളെ മറക്കാനാകാത്ത പാട്ടുകാളാക്കി മാറ്റിയത് ജയേട്ടാനാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.സമൂഹത്തിൻ്റെ ദുഃഖത്തിൽ താനു പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. സംഗീതം ജയചന്ദ്രൻ്റെ ആത്മാവാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി പറഞ്ഞു.


പി. ജയചന്ദ്രൻ്റെ വിയോഗവാർത്തയിൽ അതീവ ദുഃഖം അറിയിച്ചാണ് ഗായിക കെഎസ് ചിത്ര പ്രതികരിച്ചത്. അദ്ദേഹത്തോടൊപ്പം പല വേദികളിലും മറ്റും പാടുവാൻ ഭാഗ്യം ലഭിച്ചിരുന്നുവെന്നും. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ചിത്ര കുറിച്ചു.


ഇനി 2000 വർഷം കഴിഞ്ഞാലും ജയചന്ദ്രൻ്റെ ശബ്ദം യുവത്വം നിറഞ്ഞതായിരിക്കുമെന്നും. അദ്ദേഹത്തോടൊപ്പമുള്ള മറക്കാനാകാത്ത മുഹൂർത്തങ്ങൾ ഏറെയുണ്ടെന്നും സംഗീത സംവിധായകൻ ഗോപീസുന്ദർ പറഞ്ഞു.

മലയാളിയുടെ സ്വന്തം ശബ്ദമായിരുന്നു ജയചന്ദ്രനെന്നും, വളരെ പച്ചയായ മനുഷ്യനായിരുന്നുവെന്നും ഗായകൻ ഉണ്ണി മേനോൻ ഓർമ്മിച്ചു. ഈ വിയോഗം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് മനോഹരമായ അനുഭവങ്ങൾ പി. ജയചന്ദ്രനൊപ്പം പ്രവർത്തിച്ചതിലൂടെ ഉണ്ടായിട്ടുണ്ടെന്ന് ഗായിക ഗായത്രി അശോക് പറഞ്ഞു. അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കു വേണ്ടി പ്രാർഥിക്കുന്നതായും ഗായത്രി പറഞ്ഞു.

തൻ്റെ കരിയറിൽ വലിയൊരു പൊൻതൂവൽ സമ്മാനിച്ച ഗായകനെന്നാണ് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി പി. ജയചന്ദ്രനെ ഓർക്കുന്നത്.പുതിയ പാട്ട് കമ്പോസ് ചെയ്യുമ്പോൾ ആദ്യം മനസിലെത്തുന്ന പേര് ജയചന്ദ്രൻ സാറിന്‍റെയാണെന്നാണ് സംഗൂത സംവിധായകൻ ജേക്ക്സ് ബിജോയ് പറഞ്ഞു.

പി. ജയചന്ദ്രൻ്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല. വലിയ ആത്മബന്ധമുള്ള ആളാണെന്നും , തന്നെ സിനിമയിലെത്തിക്കാൻ പ്രചോദനമായത് അദ്ദേഹത്തിന്റെ പാട്ടുകളാണെന്നും സംവിധായകൻ കമൽ പറഞ്ഞു. തന്റെ സിനിമകളിൽ അദ്ദേഹം പാടിയ ഗാനങ്ങളെക്കുറിച്ചും കമൽ ഓർത്തെടുത്തു. സംഗീതത്തിനുവേണ്ടി ജീവിച്ചയാളാണ് ജയചന്ദ്രനെന്നും കമൽ പറഞ്ഞു.

നടൻ ജയറാമും തൻ്റെ ഇഷ്ടഗായകനെ സ്മരിച്ചു. "ജയേട്ടൻ നന്നായിട്ട് ചെണ്ട കൊട്ടും, എന്നെ കാണുമ്പോൾ പാട്ടിനേക്കാൾ കൂടുതൽ ചെണ്ടയുടെ കാര്യങ്ങളാണ് സംസാരിക്കുക" ജയറാം പറഞ്ഞു.ഏത്രയോ തലമുറകൾക്ക് ഉള്ള സമ്പാദ്യമെന്നോണം ഈ ശബ്ദം തന്നിട്ടാണ് അദ്ദേഹം പോയതെന്നും ജയറാം പറഞ്ഞു.

സംഗീതലോകത്ത് യേശുദാസിനൊപ്പം തന്നെ ചേർത്തുവയക്കുന്ന പേരാണ് ജയചന്ദ്രൻ്റേത് എന്ന് ഗായകൻ ബിജു നാരായണൻ പറഞ്ഞു. 32 വർഷമായുള്ള ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. കൂടെ പാടുമ്പോൾ അദ്ദേഹത്തിൻ്റെ അനുഭവ പരിചയം കൂടി നമുക്ക് പകർന്നു തരുമെന്നും ബിജു നാരായണൻ സ്മരിച്ചു. തൻ്റെ കുടുംബത്തോടും ഏറെ അടുത്തു നിന്ന വ്യക്തിയാണെന്നും ബിജു നാരായണൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com