
പി.വി. അൻവർ എംഎൽഎയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വം. ലീഗ് വർഷങ്ങളായി പറയുന്ന കാര്യങ്ങൾ ആണ് അൻവർ ഉന്നയിക്കുന്നത്. പി.വി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്‍റ് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്കിൽ കുറിച്ചു. നാടിൻ്റെ നന്മക്ക് വേണ്ടി ഒരുമിച്ച് പോരാടാമെന്നും പി.വി. അൻവറിനോട് മുസ്ലീം ലീഗ് നേതാവ്.
പി.വി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. എന്നാൽ അത് അംഗീകരിക്കാന്‍ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളുമുണ്ട്. അൻവർ പെട്ടന്ന് ആരുടേയും മുന്നിൽ വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്ക് തന്റെ മുന്നിൽ വഴങ്ങാത്തവരോട് കട്ടകലിപ്പാണെന്നും ഇക്ബാൽ.
യഥാർഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണിത്. പിണറായിയും, ശശിയും, അജിത് കുമാറും മൂന്നല്ല, ഒന്നാണെന്ന് അറിയുന്ന പ്രധാന നിമിഷമാണിതെന്നും മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് ഫേസ്ബുക്കിൽ കുറിച്ചു. വിവാദമായതോടെ പോസ്റ്റ് ഇക്ബാല്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു.