
മൂവാറ്റുപുഴ കല്ലൂർക്കാടിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. 35 കാരനായ കെ.ജി. അനു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഈ മാസം 16 നാണ് അനുവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ മരണത്തിന് കാരണക്കാരനായ എൽദോസ് പൊലീസ് പിടിയിലായി. വഴിയിൽ വച്ചുള്ള തർക്കത്തിൽ എൽദോസ് അനുവിനെ ഹെൽമറ്റിന് അടിച്ചതാണ് മരണ കാരണം എന്നാണ് കണ്ടെത്തൽ.