fbwpx
"സര്‍ക്കാരിന് പിആര്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്, മിടുക്കുണ്ടെങ്കിൽ കണ്ടുപിടിച്ചോളൂ.."
logo

ന്യൂസ് ഡെസ്ക്

Posted : 04 Oct, 2024 10:33 PM

അൻവറിന് ഒരു സിപിഎം നേതാവിന്റെയോ അനുഭാവിയുടെയോ പിന്തുണയില്ല. അൻവറിന്റെ പിന്തുണ യുഡിഎഫിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും

KERALA


ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പത്രം തന്നെ ഖേദം പ്രകടിപ്പിച്ചവെന്നും ആ പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. എന്നാല്‍ സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ട് എന്ന് ഒരുകൂട്ടര്‍ പ്രചരിപ്പിക്കുന്നു. സര്‍ക്കാരിന് പിആര്‍ സംവിധാനം ഇല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഞങ്ങൾക്ക് പത്രക്കാരെ നേരിട്ട് കാണുന്നതിൽ യാതൊരു ഭയവുമില്ല. അതിന് പിആറിന്റെ ആവശ്യം പാർട്ടിക്ക് ഇല്ല, സർക്കാരിന് ഒട്ടുമില്ല. അഭിമുഖം തെറ്റായ രീതിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് പത്രം ഖേദം പ്രകടിപ്പിച്ചു. മുൻ ഹരിപ്പാട് എംഎൽഎയുടെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖത്തിന് അവസരമൊരുക്കിയത്. സുബ്രഹ്മണ്യനോട് താൻ സംസാരിച്ചില്ല. പിആർ ഏജൻസി സർക്കാരിനില്ല എന്ന് മാധ്യമങ്ങൾ വിശ്വസിക്കാത്തത് കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട്. നിങ്ങൾക്ക് മിടുക്കുണ്ടെങ്കിൽ കണ്ടുപിടിച്ചോളൂ എന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.


ALSO READ : എഡിജിപിക്ക് വീഴ്ച സംഭവിച്ചു, കേരളത്തിലെ പൊലീസ് സേന ഇന്ത്യയിലെത്തന്നെ മികച്ചത് : എം.വി. ഗോവിന്ദന്‍


അൻവറിന് ഒരു സിപിഎം നേതാവിന്റെയോ അനുഭാവിയുടെയോ പിന്തുണയില്ല. അൻവറിന്റെ പിന്തുണ യുഡിഎഫിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും. മലപ്പുറം ജില്ലയുടെ അട്ടിപ്പേർ അവകാശം പറഞ്ഞ് ആരും വരേണ്ട. മലപ്പുറം എല്ലാവരുടെയും മലപ്പുറം. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം തന്നെയാണ്. മറ്റാരുടെയെങ്കിലും കേന്ദ്രമാണെന്ന് ആരും ധരിക്കേണ്ട.

KERALA
നെയ്യാറ്റിൻകരയിൽ എൽഎസ്‍ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച 486 മില്ലി ​ഗ്രാം ലഹരിമരുന്ന് എക്സൈസ് പിടിച്ചെടുത്തു
Also Read
user
Share This

Popular

NATIONAL
KERALA
"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ