സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര: മോട്ടോർ വാഹന വകുപ്പ് അന്വേഷിക്കും; ഉത്തരവിറക്കി ഗതാഗത കമ്മീഷണർ

തൃശൂർ റീജണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസർക്കാണ് അന്വേഷണ ചുമതല
സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര: മോട്ടോർ വാഹന വകുപ്പ് അന്വേഷിക്കും;
ഉത്തരവിറക്കി ഗതാഗത കമ്മീഷണർ
Published on

തൃശൂർ പൂരം കലങ്ങിയതിനു പിന്നാലെ സുരേഷ് ഗോപി നടത്തിയ ആംബുലൻസ് യാത്രയിൽ അന്വേഷണവുമായി മോട്ടോർ വാഹന വകുപ്പ്. തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസർക്കാണ് അന്വേഷണ ചുമതല. 

പൂരം കലക്കലുമായി ബന്ധപ്പെട്ട നിയമസഭയിൽപ്പോലും വിവാദം കത്തിപ്പടരുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ യാത്ര സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമവിരുദ്ധമായാണ് സുരേഷ് ഗോപി പൂരപ്പറമ്പിലേക്കെത്തിയതെന്ന അഡ്വ.സന്തോഷ് കുമാറിൻ്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രിക്കും എംവിഡിക്കും അദ്ദേഹം നേരത്തെ പരാതി നൽകിയിരുന്നു. 

തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിനു പിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബലൻസിലാണ് വന്നിറങ്ങിയത്. മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് അദ്ദേഹത്തെ ആംബുലൻസിൽ എത്തിച്ചത്. ആരോഗ്യ പ്രശ്നം കാരണമാണ് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ആ സമയത്ത് സുരേഷ് ഗോപി കേന്ദ്രമന്ത്രി അല്ലായിരുന്നെന്നും അത്തരത്തിലൊരാൾക്ക് വേണ്ടി ആംബുലൻസ് ഉപയോഗിച്ചതിനു പിന്നിൽ പൂരം അലങ്കോലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാണ് സന്തോഷ് കുമാർ പരാതിയിൽ ആരോപിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com