ലോക്‌സഭയിൽ പ്രധാനമന്ത്രി ഇന്ന് നന്ദിപ്രമേയ ചർച്ചയിൽ ഇടപ്പെട്ട് സംസാരിക്കും; ഫെബ്രുവരി 12ന് മോദി യുഎസിലെത്തും

ഫെബ്രുവരി 12 മുതൽ രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പറക്കും
ലോക്‌സഭയിൽ പ്രധാനമന്ത്രി ഇന്ന് നന്ദിപ്രമേയ ചർച്ചയിൽ ഇടപ്പെട്ട് സംസാരിക്കും; ഫെബ്രുവരി 12ന് മോദി യുഎസിലെത്തും
Published on

വൈകിട്ട് ആറ് മണിക്ക് പ്രധാനമന്ത്രി പ്രതിപക്ഷ നേതാവ് ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയും. രാജ്യസഭയിൽ സോണിയാ ഗാന്ധിക്ക് എതിരെ 40 ബിജെപി എംപിമാർ അവകാശലംഘന നോട്ടീസ് നൽകിയ സാഹചര്യത്തിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കും.

മഹാകുംഭമേളയിലെ ദുരന്തവും ബജറ്റിലെ വിവേചനവും പ്രതിപക്ഷം പാർലമെൻ്റിൽ ഇന്ന് വീണ്ടും ഉയർത്തും. ഉത്തർപ്രദേശിൽ ദളിത് യുവതിയെ തട്ടിക്കൊണ്ട്പോയി കൊല ചെയ്ത സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി ലോക്‌സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം, വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മഹാകുംഭ മേള സന്ദർശിക്കും. മോദി പ്രയാഗ്‌രാജിൽ എത്തുകയും പുണ്യസ്‌നാനം നടത്തുകയും ചെയ്യുമെന്നാണ് വിവരം. ഒരു യോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

ഫെബ്രുവരി 12 മുതൽ രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പറക്കും. പുതുതായി ചുമതലയേറ്റ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി 13ന് വ്യാപാരം, പ്രതിരോധം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com