fbwpx
ചെന്താമര മലയിൽ തന്നെയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പൊലീസ്; കൊലപാതക കാരണം 'കൂടോത്ര' ഭയം?
logo

ന്യൂസ് ഡെസ്ക്

Posted : 28 Jan, 2025 08:42 AM

2019ൽ പൊലീസിൽ നൽകിയ മൊഴിയിലാണ് സജിതയുടെ കുടുംബം കൂടോത്രം ചെയ്തതായി സംശയമുണ്ടെന്ന് പ്രതി പറഞ്ഞത്

KERALA


നെന്മാറ ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമര മലയിൽ തന്നെയുണ്ടെന്ന് സംശയിക്കുന്നതായി പാലക്കാട് എസ്‌പി ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പോയ സംഘം മടങ്ങിവരികയാണെന്നും തിരച്ചിലിന് കൂടുതൽ പേരെ നിയോഗിക്കുമെന്നും എസ്‌പി അറിയിച്ചു.

അതേസമയം, ചെന്താമരയ്ക്ക് 'കൂടോത്ര'ത്തെ ഭയമായിരുന്നുവെന്ന തരത്തിലുള്ള മൊഴികളും പുറത്തുവന്നിട്ടുണ്ട്. ചെന്താമരയുടെ ഭാര്യ വേർപിരിയാൻ കാരണം അയൽവാസികളുടെ കൂടോത്രമാണെന്നാണ് ഇയാൾ തെറ്റിദ്ധരിച്ചത്. ഇതിന് പിന്നാലെയാണ് ഈ പകയുടെ പുറത്ത് 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ പ്രതി വെട്ടിക്കൊന്നത്. അന്ന് പൊലീസിൽ നൽകിയ മൊഴിയിലാണ് സജിതയുടെ കുടുംബം കൂടോത്രം ചെയ്തതായി സംശയമുണ്ടെന്ന് പ്രതി പറഞ്ഞത്.

അതേസമയം, നെന്മാറ ഇരട്ട കൊലപാതകത്തിൽ സുധാകരനേയും വയോധികയായ അമ്മയേയും പ്രതി വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. പോത്തുണ്ടിയിൽ കൊല്ലപ്പെട്ട രണ്ടു പേർക്കും മാരക മുറിവുകളാണുള്ളത്. വയോധിക ലക്ഷ്മിയുടെ ശരീരത്തിൽ പന്ത്രണ്ട് വെട്ടേറ്റിട്ടുണ്ട്. മകൻ സുധാകരന് ആറ് തവണയും വെട്ടേറ്റു. ലക്ഷ്മിയുടെ മൃതദേഹത്തിൽ തലയ്ക്കും നടുവിനും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. സുധാകരന്റെ കഴുത്തിനും തലയ്ക്കും ഗുരുതരമായി മുറിവേറ്റിരുന്നു.


ALSO READ: നെന്മാറ ഇരട്ടകൊലപാതകം; പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിലിനായി കൂടുതൽ കൂടുതൽ പൊലീസ് സംഘമെത്തും

NATIONAL
"ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം"; തീരുമാനം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തില്‍
Also Read
user
Share This

Popular

KERALA
NATIONAL
മംഗളൂരുവിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം