fbwpx
കാലാ പാനി സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തില്ല; സീരീസ് നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 01 May, 2025 04:47 PM

സീരീസിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കാനിരിക്കെയാണ് നെറ്റ്ഫ്‌ലിക്‌സ് നിര്‍മാണത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. എന്തുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇത്തരത്തില്‍ പെട്ടന്നൊരു തീരുമാനം എടുത്തത് എന്നതിനെ കുറിച്ച് വ്യക്തതയില്ല

OTT


2023ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരീസാണ് കാലാ പാനി. സര്‍വൈവല്‍ ത്രില്ലര്‍ ആയിരുന്ന സീരീസ് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സീരീസിന്റെ സംവിധാനം നിര്‍വഹിച്ചത് സമീറ സക്‌സേനയാണ്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് സീരീസിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സീസണ്‍ 2 നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സീരീസിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കാനിരിക്കെയാണ് നെറ്റ്ഫ്‌ലിക്‌സ് നിര്‍മാണത്തില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. എന്തുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇത്തരത്തില്‍ പെട്ടന്നൊരു തീരുമാനം എടുത്തത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. എന്നിരുന്നാലും ബജറ്റ് ആണ് വിഷയമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിര്‍മാതാക്കളുടെ സങ്കല്‍പത്തിന് അനുസരിച്ച് സീരീസ് എടുക്കണമെങ്കില്‍ വലിയ ബജറ്റ് ആവശ്യമായിരുന്നു. പക്ഷെ നെറ്റ്ഫ്‌ലിക്‌സ് ആ ബജറ്റ് അംഗീകരിച്ചില്ലെന്നാണ് വിവരം. സീരീസിന്റെ സംവിധായകന്‍ സമീര്‍ സക്‌സേനയും സംഘവും നെറ്റ്ഫ്‌ലിക്‌സിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഒരു തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ല. അതിനാലാണ് പ്രൊജക്ട് ഉപേക്ഷിച്ചത്. ഷോ നടക്കില്ലെന്ന വിവരം ഇന്നലെയാണ് സമീര്‍ സ്‌കസേന ടീമിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാ പാനി സീസണ്‍ 2 നിര്‍മാണം വേണ്ടെന്ന് വെച്ചത് സ്ട്രീമിംഗ് വ്യവസായത്തിലെ അടുത്തിടെ നടക്കുന്ന ബജറ്റ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായാണെന്നും സൂചനയുണ്ട്. ഇതേ കാരണത്താല്‍ നിരവധി നെറ്റ്ഫ്‌ലിക്‌സ് പ്രൊജക്ടുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നെറ്റ്ഫ്‌ലിക്‌സില്‍ നിന്നോ സീരീസിന്റെ നിര്‍മാതാക്കളില്‍ നിന്നോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

NATIONAL
പഹല്‍ഗാം ആക്രമണം നടത്തിയ ഒരാളേയും വെറുതേ വിടില്ല; മറുപടി പറയേണ്ടി വരും: അമിത് ഷാ
Also Read
user
Share This

Popular

KERALA
TAMIL MOVIE
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ