വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പ്രക്രിയകളുടെ വേഗം കൂടും; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ

ഉടൻ തന്നെ മറ്റ് 20 നഗരങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പ്രക്രിയകളുടെ വേഗം കൂടും; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ
Published on

ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ എടുക്കുന്ന സമയം 30 മിനിറ്റിൽ നിന്ന് കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം. ഇതിനു മുന്നോടിയായി ഡൽഹി വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാം അവതരിപ്പിച്ചു. ഉടൻ തന്നെ മറ്റ് 20 നഗരങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് പ്രധാന വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഉടൻ തന്നെ രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ ലഭ്യമാകുമെന്നാണ് വിവരം. ഇന്ത്യ ഒരു അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചു പറ്റുന്ന രാജ്യമായി മാറി കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും തടസമില്ലാത്ത യാത്രാനുഭവം നൽകാനാണ് പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നത്. യാത്രക്കാർക്ക് ഓട്ടോമേറ്റഡ് ഗേറ്റുകൾ (ഇ-ഗേറ്റുകൾ) ഉപയോഗിക്കാനും തടസമില്ലാത്ത യാത്രയ്ക്കായി സാധാരണ ഇമിഗ്രേഷൻ ക്യൂകൾ ഒഴിവാക്കാനും സാധിക്കുമെന്ന് മുതിർന്ന എംഎച്ച്എ ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇതു വഴി പ്രീ-വെരിഫൈഡ് ഇന്ത്യൻ പൗരന്മാരുടെയും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകളുടെയും ഇമിഗ്രേഷൻ പ്രക്രിയ നിമിഷങ്ങൾക്കകം പൂർത്തിയാകും. വേഗതയേറിയതും സുഗമവും കൂടുതൽ സുരക്ഷിതവുമായ ഇമിഗ്രേഷൻ ക്ലിയറൻസുള്ള അന്താരാഷ്ട്ര മൊബിലിറ്റി ഈ സംവിധാനം വഴി പ്രദാനം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: ജനാധിപത്യത്തെ കൂടുതൽ ഊർജസ്വലമാക്കും; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ കോവിന്ദ് പാനലിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

എങ്ങനെ അപേക്ഷിക്കാം


വ്യക്തികൾ www.ftittp.mha.gov.in-ൽ ഓൺലൈനായി അപേക്ഷിക്കുകയും ആവശ്യമായ വിശദാംശങ്ങൾ നൽകുകയും വേണം. അത് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പരിശോധിച്ചുറപ്പിക്കും. അവരുടെ അപേക്ഷകൾ അംഗീകരിച്ച ശേഷം, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലോ അടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ അവരുടെ ബയോമെട്രിക്സ് നൽകുന്നതിനുള്ള അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ഒരു സന്ദേശം അവർക്ക് ലഭിക്കും.

എഫ്‌ടിഐ രജിസ്‌ട്രേഷന് പരമാവധി അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ പാസ്‌പോർട്ടിൻ്റെ സാധുത വരെ കാലാവധി ഉണ്ടാകും. ബയോമെട്രിക്‌സ് നൽകേണ്ടത് നിർബന്ധമാണെന്നും അപേക്ഷകർ എഫ്‌ടിഐ-ടിടിപിക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് ആറ് മാസത്തെ പാസ്‌പോർട്ട് സാധുത ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com