
തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. ക്ലാർക്ക്, നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലുള്ള പതിമൂന്ന് ഉദ്യോഗസ്ഥർ തുടങ്ങിയവരെയുമാണ് സ്ഥലം മാറ്റിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻെറ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. പരിശോധനയിൽ ഗുരുതര കൃത്യവിലോപം കണ്ടെത്തിയെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
നെയ്യാറ്റിൻകര ജില്ലാ വിഭ്യഭ്യാസ ഓഫീസിലെ ജീവനക്കാരെയും ഓഫീസിലെ പ്രവർത്തനങ്ങളെയും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതര കൃത്യവിലോപങ്ങളും ഉത്തരവാദിത്ത രഹിതമായ നടപടികളും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.