മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്‌ഡ്; നാല് പേർ കസ്റ്റഡിയിൽ

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്
മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്‌ഡ്; നാല് പേർ കസ്റ്റഡിയിൽ
Published on
Updated on

മലപ്പുറം മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പാലക്കാട് ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു എൻഐഎ  റെയ്ഡ്. 

നാല് പേരെ കസ്റ്റഡിയിൽ എടുത്തു. എസ്‌ഡിപിഐ പ്രവർത്തകരായ ഇർഷാദ് ആനക്കോട്ടു പുറം,സെയ്തലവി കിഴക്കേതല ,ഖാലിദ് മംഗലശ്ശേരി, ബ്രാഞ്ച് പ്രസി. ഷിഹാബുദീൻ ചെങ്ങറ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. എന്നാൽ, അന്വേഷിച്ചെത്തിയെ ഷംനാദിനെ കണ്ടെത്താനായില്ല. 2019 ൽ മഞ്ചേരി പയ്യനാട് Rss പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതിയാണ് ഷംനാദ്. 

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.

News Malayalam 24x7
newsmalayalam.com