കേരളം, ഗുജറാത്ത്, കർണാടകം, തെലങ്കാന , ഉത്തർപ്രദേശ് , ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് തെരച്ചിൽ നടത്തിയെന്ന് എൻ ഐ എ അറിയിച്ചു.
കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. പാക് ചാരസംഘം വഴി പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന കേസിലാണ് പരിശോധന. ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തുന്നതിനായി പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ സംശയം. ഇതുമായി ബന്ധപ്പെട്ട ഇടങ്ങളാണ് സംഘം പരിശോധിച്ചത്.
പാക് ചാരസംഘം വഴി പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന കേസിലാണ് വ്യാപകമായ പരിശോധന നടന്നത്. കേരളം, ഗുജറാത്ത്, കർണാടകം, തെലങ്കാന , ഉത്തർപ്രദേശ് , ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് തെരച്ചിൽ നടത്തിയെന്ന് എൻ ഐ എ അറിയിച്ചു.
ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തുന്നതിനായി പാക് ചാരസംഘടനയ്ക്ക് വേണ്ടി ശ്രമം നടത്തിയെന്നും അതിനായി പാകിസ്താനിൽ പണം കൈപ്പറ്റിയെന്നുമാണ് ആരോപണം. ഇതിന്റെ ഭാഗമായിരുന്നു തെരച്ചിൽ. 22 മൊബൈൽ ഫോണുകളും പല രേഖകളും പരിശോധനയിൽ കണ്ടെടുത്തതായി എൻഐഎ പറഞ്ഞു.
Also Read ; അബ്ദുൾ ഗഫൂർ മജീദ് നൂറാനി; വർഗീയതയെ പ്രതിരോധിച്ച പോരാട്ടവീര്യം
അതിർത്തിക്കപ്പുറത്ത് നിന്ന് നടത്തിയ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങളാണ് ചോർന്നതെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യക്തമാക്കി. 2
021 ജനുവരിയിൽ ആന്ധ്രായിലെ കൗണ്ടർ ഇൻ്റലിജൻസ് സെൽ രജിസ്റ്റർ ചെയ്ത കേസ് 2023 ജൂലൈയിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഏറ്റെടുത്തത്. 2023 ഏപ്രിൽ 19 ന് ദേശീയ അന്വേഷണ ഏജൻസി ചാർജ് ഷീറ്റ് സമർപ്പിച്ചു. പാകിസ്താനികളായ രണ്ട് പേരാണ് പ്രധാന പ്രതികൾ.