ക്ലിഫ് ഹൗസില്‍ വെച്ചാണ് എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും പി.സി. ചാക്കോയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എ.കെ. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതില്‍ ഇന്നും തീരുമാനമായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തത്കാലം എ.കെ. ശശീന്ദ്രനോട് തന്നെ മന്ത്രിയായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. കാത്തിരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ നേതാവ് ശരദ് പവാറിനെ അറിയിക്കും.
ക്ലിഫ് ഹൗസില്‍ വെച്ചാണ് എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും പി.സി. ചാക്കോയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് എന്‍സിപിയില്‍ മന്ത്രി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.
തോമസ് കെ. തോമസ് മന്ത്രിയാകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയെ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുമായുള്ള ഉടക്ക് അവസാനിപ്പിച്ചതോടെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനത്തേക്ക് വഴി തെളിഞ്ഞത്.
ALSO READ: രാജിവെക്കുന്നതിൽ ഒരു മടിയുമില്ല; മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ എപ്പോഴും സന്നദ്ധൻ: എ.കെ. ശശീന്ദ്രൻ
ആദ്യ ഘട്ടത്തില്‍ മാറിക്കൊടുക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ തയാറായിരുന്നില്ല. മന്ത്രിസ്ഥാനത്തിന് തൊഴിലുറപ്പിന്റെ ഉറപ്പ് പോലുമില്ലെന്ന് മന്ത്രി തുറന്നുപറയുകയും ചെയ്തു. മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നാല്‍ എംഎല്‍എ സ്ഥനവും ഒഴിയുമെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വം, പിന്തുണ തോമസ് കെ. തോമസിന് തന്നെയെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമെന്ന് ശശീന്ദ്രന്‍ നിലപാടെടുത്തു. എന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയാല്‍ പാര്‍ട്ടിയില്‍ പ്രധാന പദവി വേണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇത് പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ALSO READ: എൻസിപിയിലെ മന്ത്രിമാറ്റം; നേതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും
മന്ത്രിസ്ഥാനം മാറുന്നതില്‍ പി.സി. ചാക്കോയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നാണ് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ വാദം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഔദ്യോഗിക ചിഹ്നവും കൊടിയും നല്‍കിയത് അജിത് പവാറിനാണ്. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് താനാണെന്ന് എന്‍.കെ. മുഹമ്മദ് പറയുന്നു. അതിനാല്‍ പി.സി. ചാക്കോയുടെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് മുഹമ്മദ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.