ഹീന  കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഇളവ് വേണ്ട: ചട്ടഭേദഗതിക്ക് സർക്കാർ

ഇവർക്ക് ശിക്ഷ ഇളവോ പരോളോ നൽകേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഓഫീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചു
ഹീന  കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഇളവ് വേണ്ട: ചട്ടഭേദഗതിക്ക് സർക്കാർ
Published on

ഹീന കുറ്റകൃത്യം ചെയ്യുന്നവർക്ക് ശിക്ഷ ഇളവ് ഒഴിവാക്കുവാനുള്ള ചട്ട ഭേദഗതി നടത്താൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. ഇവർക്ക് ശിക്ഷ ഇളവോ പരോളോ നൽകേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഓഫീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചു.

ചട്ടഭേദഗതിയിൽ പറയുന്നതനുസരിച്ച് ഗുരതര കുറ്റകൃത്യം ചെയ്തവരെ ശിക്ഷാ കാലാവധിക്ക് മുമ്പേ പുറത്തുവിടുന്നത് തടയും. നിയമ സെക്രട്ടറിയും നിയമഭേദഗതിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. 2014ലെ കേരള പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസ) റൂൾസ് ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം. പ്രതിയായ ചിലർ ഉന്നത കോടതികളെ സമീപിച്ച് ശിക്ഷാ ഇളവ് നേടിയതും ചട്ടഭേദഗതിക്ക് പ്രേരണയായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com