നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി കുടുങ്ങിയെന്ന് പരാതി; പരിയാരം മെഡിക്കൽ കോളേജിൻ്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോർട്ട്

കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് നവജാത ശിശുക്കൾക്ക് വാക്സിൻ എടുക്കുന്ന സൂചിയല്ല . സൂചി കണ്ടെടുത്ത സ്ഥലത്ത് വാക്സിൻ എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു
നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി കുടുങ്ങിയെന്ന് പരാതി;  പരിയാരം മെഡിക്കൽ കോളേജിൻ്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോർട്ട്
Published on

കണ്ണൂരിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയെന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളജിന് പിഴവില്ലെന്ന് റിപ്പോർട്ട്.. ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകിയത്.. സൂചി ശരീരത്തിൽ കുടുങ്ങിയത് മറ്റെവിടെങ്കിലും നിന്നാണോ എന്ന് അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത് നവജാത ശിശുക്കൾക്ക് വാക്സിൻ എടുക്കുന്ന സൂചിയല്ല . സൂചി കണ്ടെടുത്ത സ്ഥലത്ത് വാക്സിൻ എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  സൂചി ശരീരത്തിൽ കുടുങ്ങിയത് മറ്റെവിടെനിന്നെങ്കിലുമാണോ എന്ന് അന്വേഷിക്കണമെന്നാണ്  സമിതിയുടെ നിഗമനം.

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിനെതിരായ ചികിത്സ പിഴവ് ആരോപണത്തിൽ  നേരത്തെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ, നഴ്സിംഗ് സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. കുട്ടിയുടെ പിതാവ് ശ്രീജുവിൻ്റെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്. ഈ മാസം 19 നാണ്  ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം പരിയാരം മെഡിക്കൽ കോളേജിനെതിരെ രംഗത്തെത്തിയത്.


ജനിച്ചയുടൻ വാക്സിനെടുത്ത കുഞ്ഞിൻ്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയതിനെ തുടർന്നാണ് പരാതിയുമായി കുടുംബം മുന്നോട്ട് വന്നത്. കണ്ണൂർ പെരിങ്ങോത്തെ ശ്രീജു-രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് കുട്ടിയുടെ തുടയിലെ സൂചി ശ്രദ്ധയിൽ പെടുന്നത്. ജനിച്ചയുടൻ വാക്സിനേഷൻ നടത്തിയപ്പോഴാണ് വീഴ്ച സംഭവിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com