കേരളത്തിലുള്ള പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് മറ്റെവിടെയുമില്ല: എം.വി. ഗോവിന്ദൻ

തീവ്ര വലതുപക്ഷത്തിന് അടിത്തറയുണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുന്നു
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
Published on

കേരളത്തിലുള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് വേറെ എവിടെയുമില്ലെന്ന് എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നു. ഇതെല്ലാം വ്യക്തമായ അജൻഡകളുടെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. ഇടതുപക്ഷ സർക്കാരിനെ മാധ്യമങ്ങൾ കടന്നാക്രമിക്കുകയാണ്. ആദ്യ സർക്കാരിനെ താഴെ ഇറക്കാൻ സിഐഎയിൽ നിന്ന് പണം വാങ്ങിയവരാണ് മാധ്യമങ്ങളെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com