തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്; വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമാക്കി ആഘോഷം

വെള്ളിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.
തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്; വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമാക്കി ആഘോഷം
Published on


ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തച്ചമയ ഘോഷയാത്ര സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് പതാക ഉയർത്തും. ഇന്നലെ വൈകിട്ട് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പതാക വഹിച്ചുള്ള ഘോഷയാത്ര നടന്നിരുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായിട്ടാണ് അത്തച്ചമയം നടക്കുക. തൃപ്പൂണിത്തുറ നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.

ഗതാഗത നിയന്ത്രണം ഇങ്ങനെ

1. കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട്– എയർ പോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംക്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട്–എയർ പോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.

2. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംക്ഷനിൽ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.

3. കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട് , അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംക്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി–ചോറ്റാനിക്കര വഴി പോകേണ്ടതാണ്.

4. എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൽ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസ്സുകളും പേട്ട ജംക്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ്-കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.

5. 5. വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംക്ഷനിൽ എത്തി ഇരുമ്പനം ജംക്ഷൻ വഴി പോകേണ്ടതാണ്.

6. വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംക്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംക്ഷനിൽ എത്തി സീപോട്ട് - എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംക്ഷനിൽ എത്തി പോകേണ്ടതാണ്.

7. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസ്സുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംക്ഷനിൽ എത്തി എസ്എൻ ജംക്ഷൻ - പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.

8. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയ്നർ ലോറി, മുതലായ വാഹനങ്ങൾക്കു തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

9. പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംക്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

10. ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് - തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ് – സ്റ്റാച്യു – കിഴക്കേക്കോട്ട - എസ്എൻ ജംക്ഷൻ, വടക്കേക്കോട്ട - എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിങ്ങുകളും അനുവദിക്കുന്നതല്ല.

11. പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന സർവീസ് ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ കണ്ണൻകുളങ്ങര - ഹോസ്പിറ്റൽ ജംക്ഷൻ- മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്.

12. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.

13. നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസിലുള്ള എസ്.എൻ വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.

14. കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ്- പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കുന്നതല്ല.

15. കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് എന്നീ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുമ്പനം പുതിയ റോഡ് ജംക്ഷൻ – ചിത്രപ്പുഴ റോഡിന്റെ ഇടത് വശത്ത് ട്രാഫിക് തടസം ഇല്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com