പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌; സപ്ലൈകോ വഴി വിതരണം ചെയ്യും

തോട്ടങ്ങളിലെ 1833 തൊഴിലാളികൾക്ക്‌ 1050 രൂപയുടെ കിറ്റ് വീതമാണ് നൽകുക.
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌; സപ്ലൈകോ വഴി വിതരണം ചെയ്യും
Published on
Updated on

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ വിതരണം ചെയ്യും. തോട്ടങ്ങളിലെ 1833 തൊഴിലാളികൾക്ക്‌ 1050 രൂപയുടെ കിറ്റ് വീതമാണ് നൽകുക. സപ്ലൈകോ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.


അതേസമയം, കേരളത്തിൽ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലാണ് തുടങ്ങുക. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും.
13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്കും നൽകുക. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ ചെമ്പാവ് അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com