fbwpx
ഏഴ് സംഘങ്ങളായി 32 രാജ്യങ്ങളില്‍ സന്ദര്‍ശനം; സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ ആരൊക്കെ
logo

ന്യൂസ് ഡെസ്ക്

Last Updated : 18 May, 2025 11:52 AM

ഏഴ് സംഘങ്ങളായി തിരിഞ്ഞ് 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക

NATIONAL


കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എംപിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തില്‍ 59 അംഗങ്ങളാണുണ്ടാകുക. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഘം ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാടുകളെ കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും വിശദീകരിക്കും.

59 അംഗങ്ങളില്‍ 31 പേര്‍ എന്‍ഡിഎ സംഖ്യത്തില്‍ നിന്നും 20 പേര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ്. ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡെ രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, ഡിഎംകെ എംപി കനിമൊഴി, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) യില്‍ നിന്നും സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുക.

ഏഴ് സംഘങ്ങളായി തിരിഞ്ഞ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം ഉള്‍പ്പെടെ 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക. മെയ് 23 ന് യാത്ര ആരംഭിക്കുമെന്നുമാണ് സൂചന.

Also Read: "ഇന്ത്യ ആക്രമിക്കുന്ന വിവരം പാകിസ്ഥാനെ മുൻകൂട്ടി അറിയിക്കാൻ ആരാണ് ചുമതലപ്പെടുത്തിയത്?" എസ്. ജയ്‌ശങ്കറിനെതിരെ രാഹുല്‍ ഗാന്ധി



ആദ്യ സംഘത്തില്‍ ബൈജയന്ത് പാണ്ഡെ (ബിജെപി), നിഷികാന്ത് ദുബെ (ബിജെപി), ഫങ്‌നോണ്‍ കൊന്യാക് (ബിജെപി), രേഖ ശര്‍മ (ബിജെപി), അസദുദ്ദീന്‍ ഉവൈസി (എഐഎംഎം), സത്‌നാം സിങ് സന്ധു, ഗുലാം നബി ആസാദ് (മുന്‍ കേന്ദ്രമന്ത്രി), അംബാസിഡര്‍ ഹര്‍ഷ് ശ്രിഗ്ല എന്നിവരാണ് ആദ്യ സംഘത്തില്‍ ഉള്ളത്. ഇവര്‍ സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

യുകെ, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍, ഇറ്റലി, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേക്ക് പോകുന്ന രണ്ടാം സംഘത്തില്‍ രവി ശങ്കര്‍ പ്രസാദ്, ദഗുബതി പുരന്ദേശ്വരി, പ്രിയങ്ക ചതുര്‍വേദി, ഗുലാം അലി ഖട്ടാന, അമര്‍ സിങ്, സമിത് ഭട്ടാചാര്യ (ബിജെപി) എം.ജെ. അക്ബര്‍ (മുന്‍ കേന്ദ്ര മന്ത്രി), അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവരാണുള്ളത്.

സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), അപരാജിത സാരംഗി (ബിജെപി), യൂസുഫ് പഠാന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്), ബ്രിജ് ലാല്‍ (ബിജെപി), ജോണ്‍ ബ്രിട്ടാസ് (സിപിഐഎം), പ്രദാന്‍ ബറുവ (ബിജെപി), ഹെമാങ് ജോഷി (ബിജെപി), സല്‍മാന്‍ ഖുര്‍ഷിദ് ( കോണ്‍ഗ്രസ്), അംബാസിഡര്‍ മോഹന്‍ കുമാര്‍ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണി കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.


Also Read: രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ: ശശി തരൂർ


ശ്രീകാന്ത് ഏകനാഥ് ഷിന്‍ഡെ (ശിവസേന), ബന്‍സുരി സ്വരാജ് (ബിജെപി), മുഹമ്മദ് ബഷീര്‍ (ഐയുഎംഎല്‍), അതുല്‍ ഗാര്‍ഗ് (ബിജെപി), സസ്മിത് പത്ര (ബിജെഡി), മനന്‍ കുമാര്‍ മിശ്ര (ബിജെപി), എസ്.എസ്. അലുവാലിയ (ബിജെപി), അംബാസഡര്‍ സുജന്‍ ചിനോയ് എന്നിവരടങ്ങുന്ന നാലാമത്തെ സംഘം യുഎഇ, ലൈബീരിയ, കോംഗോ, സിറ ലിയോണ്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുക.

യുഎസ്, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന അഞ്ചാമത്തെ ദൗത്യ സംഘത്തില്‍, ശശി തരൂര്‍ (കോണ്‍ഗ്രസ്), ശാംഭവി, സര്‍ഫറാസ് അഹ്ദമദ് (ജെഎംഎം), ജിഎം ഹരീഷ് ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), മിലിന്ദ് മുരളി (ശിവസേന), തേജസ്വി സൂര്യ (ബിജെപി), അംബാസിഡര്‍ തരണ്‍ജിത് സിങ് എന്നിവര്‍ ഉള്‍പ്പെടുന്നു.

ആറാം സംഘത്തില്‍ കനിമൊഴി (ഡിഎംകെ), രാജീവ് റായ് (സമാജ് വാദി പാര്‍ട്ടി), മിയാന്‍ അല്‍താഫ് അഹമ്മദ് ( നാഷണല്‍ കോണ്‍ഫറന്‍സ്), ബ്രിജേഷ് ചൗട്ട (ബിജെപി), പ്രേംചന്ദ് ഗുപ്ത (ആര്‍ജെഡി), അശോക് കുമാര്‍ മിത്തല്‍ (എഎപി), അംബാസിഡര്‍ മനീജ് എസ് പുരി, അംബാസിഡര്‍ ജാവേദ് അഷ്‌റഫ് എന്നിവരാണ് ഉള്‍പ്പെടുന്നത്. സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, ലാറ്റ് വിയ, റഷ്യ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം.

ഏഴാം സംഘത്തില്‍ സഞ്ജയ് സുലെ (എന്‍സിപി), രാജീവ് പ്രതാബ് റൂഡി (ബിജെപി), വിക്രംജീത് സിങ് സാഹ്നെ( എഎപി), മനീഷ് തിവാരി ( കോണ്‍ഗ്രസ്), അനുരാഗ് സിങ് താക്കൂര്‍ (ബിജെപി), ലവു ശ്രീ കൃഷ്ണ ദേവരായലു (ടിഡിപി), ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്), വി. മുരളീധരന്‍ (ബിജെപി), അംബാസിഡര്‍ സയ്ദ് അക്ബറുദ്ദീന്‍ എന്നിവരാണുള്ളത്. ഈജിപ്ത്, ഖത്തര്‍, ഇതോപ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സംഘം ദൗത്യത്തിനായി എത്തുക.


KERALA
"ഫേസ്ബുക്കിൽ എഴുതുന്നത് എല്ലാവരും അംഗീകരിക്കുമെന്നാണ് ചിലരുടെ ധാരണ": എച്ച്. സലാമിനെതിരെ വിമർശനവുമായി ജി. സുധാകരൻ
Also Read
user
Share This

Popular

KERALA
KERALA
EXCLUSIVE | യാക്കോബായ സഭയിലും പൊട്ടിത്തെറി; നിരണം ഭദ്രാസന സഹായ മെത്രാൻ ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചു