അൻവറിനെ മഹത്വവൽക്കരിക്കേണ്ട, ആരോപണങ്ങൾ ഏറ്റെടുക്കും: പ്രതിപക്ഷം

ആർഎസ്എസ്- എഡിജിപി രഹസ്യ കൂടിക്കാഴ്ചയെന്ന സമീപകാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ നീക്കം നടത്തിയതിൻ്റെ മെറിറ്റ് കോൺഗ്രസിനുണ്ട്. അൻവറുമായി കൂട്ടിക്കെട്ടി അതു കളയേണ്ടെന്ന രാഷ്ട്രീയ നിലപാടിലാണ് യുഡിഎഫ്
അൻവറിനെ മഹത്വവൽക്കരിക്കേണ്ട, ആരോപണങ്ങൾ ഏറ്റെടുക്കും:  പ്രതിപക്ഷം
Published on

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ ഏറ്റെടുക്കാനൊരുങ്ങി പ്രതിപക്ഷം. അതേസമയം അൻവറിനെ മഹത്വവൽക്കരിക്കേണ്ട എന്ന നിലപാടും പ്രതിപക്ഷത്തിനുണ്ട്. തൽക്കാലം അൻവറുമായി കൂടിയാലോചന പോലും വേണ്ടെന്നുമാണ് യുഡിഎഫിൻ്റെ തീരുമാനം.

ഇടതുമുന്നണിയിൽ അൻവർ ഉയർത്തിയ കലാപക്കൊടി ഏറ്റെടുക്കുമ്പോഴും ശ്രദ്ധയോടെയാണ് യുഡിഎഫിൻ്റെ നീക്കം. ഇപ്പോൾ അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും വ്യക്തിപരമായ കാരണങ്ങളിലാണ്. നാളെ സാഹചര്യം മാറിയാൽ അൻവർ നിലപാട് മാറ്റും. അതിനാൽ അൻവറിനോട് കൃത്യമായ അകലം പാലിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. മാത്രമല്ല പ്രതിപക്ഷത്തെ അപ്പാടെ തള്ളിപ്പറയുന്ന അൻവറിനെ മഹത്വവൽക്കരിക്കേണ്ടതില്ല. രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശവും വി.ഡി. സതീശനെതിരായ അഴിമതി ആരോപണവും മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ ആളാണ് അൻവറെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

അതേസമയം പിണറായി വിജയൻ, മുഹമ്മദ് റിയാസ്, പി. ശശി , എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏറ്റെടുക്കും. കാരണം, ഈ ആരോപണങ്ങളിൽ പലതും പ്രതിപക്ഷം തന്നെ നേരത്തെ ഉന്നയിച്ചതാണ്. ആർഎസ്എസ്- എഡിജിപി രഹസ്യ കൂടിക്കാഴ്ചയെന്ന സമീപകാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ നീക്കം നടത്തിയതിൻ്റെ മെറിറ്റ് കോൺഗ്രസിനുണ്ട്. അൻവറുമായി കൂട്ടിക്കെട്ടി അതു കളയേണ്ടെന്ന രാഷ്ട്രീയ നിലപാടിലാണ് യുഡിഎഫ് .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com