പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി

ശതകോടീശ്വരന്മാർക്ക് വേണ്ടിയുള്ള സർക്കാരാണ് മോദിയുടേതെന്നും രാഹുൽ പറഞ്ഞു
പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി
Published on



ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചുവെന്ന് രാഹുൽ പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലാണ് സർക്കാരിനെതിരെ ഹരിയാന രാഹുൽ വിമർശനമുന്നയിച്ചത്.

ഹരിയാനയെ തൊഴിലില്ലായ്മയുടെ പട്ടികയിൽ ഒന്നാമതെത്തിച്ചു. ശതകോടീശ്വരന്മാർക്ക് വേണ്ടിയുള്ള സർക്കാരാണ് മോദിയുടേതെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

ALSO READ: ബിജെപിയും ആർഎസ്എസും ഇന്ത്യയിലുടനീളം വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നു: രാഹുൽ ഗാന്ധി

25 ഓളം പേരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ മോദി എഴുതിത്തള്ളി. എന്നാൽ ഹരിയാനയിലെ എത്ര കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും കടമാണ് മോദി എഴുതിത്തള്ളിയതെന്നും രാഹുൽ ചോദിച്ചു. ബിജെപിയും ആർഎസ്എസും ചേർന്ന് ഭരണഘടന തകർത്തു. കോൺഗ്രസ് ഒരു പ്രത്യയശാസ്ത്ര യുദ്ധമാണ് നടത്തുന്നതെന്നും രാഹുൽ പറഞ്ഞു.

ബിജെപിയും ആർഎസ്എസും സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്‌നേഹവും വെറുപ്പും തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com