രാജ്യസഭ ചെയര്‍മാനെതിരെ അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷ നോട്ടീസ്; പ്രകോപിതരായി ഭരണപക്ഷം

ഒബിസി കര്‍ഷക വിഭാഗത്തില്‍ നിന്നുള്ള ധന്‍കറെ മാറ്റാനുള്ള പ്രതിപക്ഷ നീക്കം കര്‍ഷക ഒബിസി വിരുദ്ധതയാണെന്ന് ബിജെപി അംഗങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചതോടെ സഭ ബഹളമയമായി.
രാജ്യസഭ ചെയര്‍മാനെതിരെ അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷ നോട്ടീസ്; പ്രകോപിതരായി ഭരണപക്ഷം
Published on


രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രതിപക്ഷ നോട്ടീസില്‍ പ്രകോപിതരായി ഭരണപക്ഷം. ഒബിസിക്കാരനായ കര്‍ഷകന്റെ മകനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമമെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. പ്രതിപക്ഷം കര്‍ഷക ഒബിസി വിരുദ്ധരെന്നും ബിജെപി ആരോപിച്ചു.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ നേതാവിനെയും സഭാ നേതാവിനെയും ഉപ രാഷ്രപ്രതി ചേംബറില്‍ ചര്‍ച്ചക്ക് വിളിച്ചു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറില്‍ അവിശ്വാസ നോട്ടീസ് നല്‍കിയതിനെ ചൊല്ലി രാജ്യസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്ക് ഏറ്റുമുട്ടി.

ഒബിസി കര്‍ഷക വിഭാഗത്തില്‍ നിന്നുള്ള ധന്‍കറെ മാറ്റാനുള്ള പ്രതിപക്ഷ നീക്കം കര്‍ഷക ഒബിസി വിരുദ്ധതയാണെന്ന് ബിജെപി അംഗങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചതോടെ സഭ ബഹളമയമായി. ബിജെപി അംഗം കിരണ്‍ ചൗധരിയും കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരിയും പരസ്പരം ഏറ്റുമുട്ടി.

ഭരണഘടന പ്രകാരം പ്രതിപക്ഷം നല്‍കിയ അവിശ്വാസ നോട്ടീസിനെ ജാതിയും കര്‍ഷകരുടെയും പേര് പറഞ്ഞ് പ്രതിരോധിക്കുന്നത് അപഹാസ്യമെന്ന് രാജ്യസഭ അംഗം സന്തോഷ് കുമാര്‍ പറഞ്ഞു. രാജ്യസഭയില്‍ നടക്കുന്നത് കേട്ട്‌കേള്‍വി ഇല്ലാത്ത സംഭവങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com