"പ്രതീക്ഷയും സന്തോഷവും ഉയർത്തുന്നു"; താര സമ്പന്നമായ തെരഞ്ഞെടുപ്പ് റാലിയില്‍ കമലയ്ക്കായി ഓപ്ര വിന്‍ഫ്രി

തെരഞ്ഞെടുപ്പ് റാലിയില്‍, യുഎസിനെ വിഭജിക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിക്കണമെന്ന് കമല വോട്ടർമാരോട് ആവശ്യപ്പെട്ടു
"പ്രതീക്ഷയും സന്തോഷവും ഉയർത്തുന്നു";  താര സമ്പന്നമായ തെരഞ്ഞെടുപ്പ് റാലിയില്‍ കമലയ്ക്കായി ഓപ്ര വിന്‍ഫ്രി
Published on


യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ താര സമ്പന്നമായ തെരഞ്ഞെടുപ്പ് റാലിയുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. മിഷിഗണ്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന 'യുണൈറ്റ് ഫോർ അമേരിക്ക' എന്ന സംവാദ പരിപാടിയുടെ അവതാരിക പ്രശസ്ത ടോക്ക് ഷോ ഇതിഹാസമായ ഓപ്രാ വിന്‍‌ഫ്രി ആയിരുന്നു. ഹോളിവുഡ് താരങ്ങളായ ജെനിഫർ ലോപസ്, മെറില്‍ സ്ട്രീപ്, ജൂലിയ റോബർട്സ്, ക്രിസ് റോക്ക്, ബെന്‍ സ്റ്റില്ലർ എന്നിവർ ലൈവ് സ്ക്രീനില്‍ പ്രസിഡന്‍റ് സ്ഥാനാർഥിക്ക് ആശംസകളേകി. എതിർ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ് ജൂത അമേരിക്കന്‍ വംശജർ തനിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രസ്താവിച്ചതിനു പിന്നാലെയായിരുന്നു കമലയുടെ റാലി.

തെരഞ്ഞെടുപ്പ് റാലിയില്‍, യുഎസിനെ വിഭജിക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിക്കണമെന്ന് കമല വോട്ടർമാരോട് ആവശ്യപ്പെട്ടു. അതിനു ശേഷം കമല ഗർഭഛിദ്രം, കുടിയേറ്റം, തോക്ക് നിയന്ത്രണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട പ്രചരണ വിഷയങ്ങള്‍ അവതരിപ്പിച്ചു. യുഎസില്‍ എറ്റവും കൂടുതല്‍ പേർ തോക്ക് കൈവശം വെയ്ക്കുന്ന സ്റ്റേറ്റാണ് മിഷിഗണ്‍. അതു കൊണ്ട് തന്നെ തോക്ക് കൈവശംവെയ്ക്കുവാന്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ അത് പോളിങ്ങിനെ സ്വാധീനിക്കും. അത് മനസില്‍ വെച്ചായിരുന്നു കമലയുടെ പ്രസംഗം.

Also Read: "ക്രൂരം, മനുഷ്യത്വരഹിതം"; മൃതദേഹങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും തള്ളിയിട്ട് ഇസ്രയേല്‍ സൈന്യം

"ഞാനും ഒരു തോക്കിന്‍റെ ഉടമയാണ്. എന്‍റെ വീട്ടിലാരെങ്കിലും അതിക്രമിച്ച് കടന്നാല്‍ അവർക്ക് വെടിയേല്‍ക്കും", കമല റാലിയില്‍ പറഞ്ഞു.

ടിവി സൂപ്പർസ്റ്റാർ ഓപ്ര വിന്‍ഫ്രി ഡെമോക്രാറ്റിക് പാർട്ടിയുടെ ഓഗസ്റ്റിലെ ചിക്കാഗോ കണ്‍വെന്‍ഷനിലും പങ്കെടുത്തിരുന്നു. കമല പ്രതീക്ഷയും സന്തോഷവും ഉയർത്തുന്നുവെന്നു ഓപ്ര സംവാദത്തില്‍ പറഞ്ഞു.

യുഎസ് പ്രസിഡന്‍‌റ് തെരഞ്ഞെടുപ്പിന് ഇനി 47 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ കമലയ്ക്കാണ് മുന്‍തൂക്കം. എക്കണോമിസ്റ്റ്-യൂഗൗവ് പോള്‍ യുഎസിലെ രജിസ്റ്റേഡ് വോട്ടർമാരില്‍ നടത്തിയ പ്രതിവാര സർവേ പ്രകാരം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ്എതിരാളിയേക്കാള്‍ നാല് ശതമാനം പോയിന്‍റുകള്‍ക്ക് ലീഡ് ചെയ്യുന്നു. എക്കണോമിസ്റ്റ്-യൂഗൗവ് പ്രതിവാര സർവേയില്‍ ഏതെങ്കിലും പ്രസിഡന്‍റ് സ്ഥാനർഥി നേടുന്ന ഏറ്റവും വലിയ ലീഡാണിത്. 2023 സെപ്റ്റംബർ 23-26 തീയതികളില്‍ നടന്ന സർവേയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ട്രംപിനേക്കാള്‍ 40-45 ശതമാനം മുന്നിലെത്തിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com