മണ്ഡലത്തെ നന്നായി അറിയാവുന്നത് കൊണ്ട് ഏൽപ്പിച്ച ഉത്തരവാദിത്തമാണിതെന്നും അത് കൃത്യമായി പൂർത്തിയാക്കുമെന്നും യു.ആർ.പ്രദീപ് കൂട്ടിച്ചേർത്തു
മികച്ച ഭൂരിപക്ഷത്തിൽ ജയം ആവർത്തിക്കുമെന്ന് ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്. മണ്ഡലത്തെ നന്നായി അറിയാവുന്നത് കൊണ്ട് ഏൽപ്പിച്ച ഉത്തരവാദിത്തമാണിതെന്നും അത് കൃത്യമായി പൂർത്തിയാക്കുമെന്നും യു.ആർ.പ്രദീപ് കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് നൽകിയ വാക്കുകൾ പരമാവധി വേഗത്തിലും സത്യസന്ധ്യമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ ജയം ആവർത്തിക്കും. വികസന വിഷയങ്ങൾ ഉയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുമെന്നും യു.ആർ.പ്രദീപ് വ്യക്തമാക്കി.
ALSO READ: പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ പത്രിക സമർപ്പിക്കും; ഒപ്പം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും
എതിർ സ്ഥാനാർഥി ആരായാലും സത്യസന്ധമായി പ്രവർത്തിക്കുമെന്നും യു.ആർ.പ്രദീപ് വ്യക്തമാക്കി. അതേസമയം സ്ഥാനാർഥിയാക്കിയതിൽ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ടെന്ന് പി. സരിൻ പ്രതികരിച്ചു. തൻ്റെ ഭാര്യ സൈബർ ബുള്ളിയിംഗ് നേരിടുകയാണ്. താൻ രാഷ്ടീയ നയം വ്യക്തമാക്കിയതിനാണ് സൈബർ ബുള്ളിയിംഗ് നേരിടുന്നതെന്ന് സരിൻ പറഞ്ഞു.
ബിജെപിയിൽ സ്ഥാനാർഥിയാകാൻ നിൽക്കുന്ന രണ്ടു പേർ വിളിച്ചിരുന്നു. അവർക്ക് താൻ സ്ഥാനാർഥി ആകരുതെന്നുണ്ടായിരുന്നു എന്നും പര്യടനം നാളെ ആരംഭിക്കുമെന്നും സരിൻ വ്യക്തമാക്കി.