കോണ്‍ഗ്രസിന്റെ അധഃപതനത്തിനു കാരണം വി.ഡി സതീശന്‍, കോൺഗ്രസിൽ നടക്കുന്നത് രാജഭരണം: രൂക്ഷ വിമർശനവുമായി പി. സരിൻ

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല കോൺഗ്രസുമായി ഇടയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് സരിൻ പത്രസമ്മേളനം ആരംഭിച്ചത്
കോണ്‍ഗ്രസിന്റെ അധഃപതനത്തിനു കാരണം വി.ഡി സതീശന്‍, കോൺഗ്രസിൽ നടക്കുന്നത് രാജഭരണം: രൂക്ഷ വിമർശനവുമായി പി. സരിൻ
Published on

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ചൂട് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെയും വി.ഡി സതീശനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് മീഡിയ സെൽ കൺവീനര്‍ പി. സരിൻ. കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം വി.ഡി. സതീശനാണെന്ന് പറഞ്ഞ സരിൻ, സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്തെന്നും ആരോപിച്ചു. lam the Party എന്ന രീതിയിലേക്ക് കോൺഗ്രസ് രാഷ്ട്രീയത്തെ മാറ്റാൻ ശ്രമിച്ചു.  പാർട്ടിയിലെ ഉൾപ്പാർടി ജനാധിപത്യത്തെ തകർത്തു. വിഡി സതീശൻ പ്രതിപക്ഷ നേതാവായത് അട്ടിമറി നീക്കത്തിലൂടെയെന്നും സരിൻ ആരോപിച്ചു. 

ഏകീകൃത സിവിൽ കോഡ് വിഷയത്തിലെ സിപിഎമ്മുമായുള്ള ഒരുമിച്ചുള്ള സമരത്തെ എതിർത്തത് സതീശനാണ്. ബിജെപി അത്ര അപകടമല്ലായെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചു. ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിച്ചത്. സിപിഎം വിരുദ്ധത കുത്തിവെക്കാനാണ് സതീശൻ ശ്രമിച്ചതെന്നും സരിൻ ആരോപിച്ചു.


സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല കോൺഗ്രസുമായി ഇടയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സരിൻ പത്രസമ്മേളനം ആരംഭിച്ചത്. പിന്നാലെ കോൺഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും രൂക്ഷമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വി.ഡി സതീശൻ തന്നെയാണ് കോൺഗ്രസിൻ്റെ സംഘടനാ സംവിധാനം തകർത്തത്. താൻ പോരിമയും ധിക്കാരവും മുഖമുദ്രയാക്കിയ സതീശന്, രാജഭരണത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും സരിൻ ആരോപിച്ചു.

പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും സരിൻ കടുത്ത വിമർശനങ്ങൾ ഉയർത്തി. വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നായിരുന്നു സരിൻ്റെ പരിഹാസം. പ്രചരണത്തിന് മുൻപായി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച രാഹുലിന് മംഗളം നേരാൻ ഉമ്മൻചാണ്ടിയുടെ മനസാക്ഷി അനുവദിക്കില്ല. സ്ഥാനാർഥിത്വം നേരത്തെ ഉറപ്പിച്ച രാഹുൽ, ഷാഫി വടകരയിൽ പോയ നിമിഷം മുതൽ പ്രചരണം തുടങ്ങിയിരുന്നു. രാഹുലിനെ തന്നെയാണ് സ്ഥാനാർഥിയാക്കുകയെന്ന് വ്യക്തമായിരുന്നെന്നും സരിൻ അഭിപ്രായപ്പെട്ടു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com