കേരളത്തിൽ യുഡിഎഫുമായുള്ള സഹകരണം; തൃണമൂൽ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പി.വി. അൻവർ

രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് പാലക്കാട് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പിന്തുണച്ചത്. നാളെ കേരളത്തിലെത്തിയാലുടൻ മാധ്യമങ്ങളെ കാണുമെന്ന് അൻവർ പറഞ്ഞു.
കേരളത്തിൽ യുഡിഎഫുമായുള്ള സഹകരണം; തൃണമൂൽ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പി.വി. അൻവർ
Published on

യുഡിഎഫുമായി സഹകരിച്ച് പോകുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പി. വി. അൻവർ. ഇക്കാര്യത്തിൽ തൃണമൂൽ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. കോൺഗ്രസ് പ്രവേശനം ആഗ്രഹിച്ചിരുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും. അത്തരം വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അൻവർ പറഞ്ഞു.

രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് പാലക്കാട് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പിന്തുണച്ചത്. നാളെ കേരളത്തിലെത്തിയാലുടൻ മാധ്യമങ്ങളെ കാണുമെന്ന് അൻവർ പറഞ്ഞു. കേരളത്തിൽ തൃണമൂൽ കോൺഗ്രസ്സിന് മികച്ച ഭാവിയെന്നും, ബദൽ മുന്നണിയെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് പി. വി. അൻവർ തൃണമൂൽ കോണഗ്രസിൽ ചേർന്നത്. ഇടത് പിന്തുണയോടെ സ്വതന്ത്ര എംഎല്‍എ ആയി തുടങ്ങി, പിന്നീട് ഇടതിനോട് പിരിഞ്ഞ്, ഡിഎംകെ എന്ന സംഘടനയുണ്ടാക്കി, പിന്നാലെ, യുഡിഎഫിലേക്കെന്ന സൂചനയും നല്‍കി ഒടുവില്‍ തൃണമൂലിലെത്തുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് നിലമ്പൂര്‍ എംഎല്‍എയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സിപിഎം സൈബര്‍ സംഘങ്ങളുടേയും മന്ത്രിമാരുടേയും നേതാക്കളുടേയും മുഖ്യമന്ത്രിയുടെയും വരെ പ്രിയങ്കരനായിരുന്ന പി.വി അന്‍വര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതോടെയാണ് ഇടതു പക്ഷം അൻവറിനെ കയ്യൊഴിഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com